200 രൂപ മോഷ്ടിച്ചുവെന്ന് ആരോപിച്ച് പത്ത് വയസ്സുകാരനെ തല കീഴായി തൂക്കിയിട്ട് വടികൊണ്ടടിച്ചു ; ക്രൂര മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

200 രൂപ മോഷ്ടിച്ചുവെന്ന് ആരോപിച്ച് പത്ത് വയസ്സുകാരനെ തല കീഴായി തൂക്കിയിട്ട് വടികൊണ്ടടിച്ചു ; ക്രൂര മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്
200 രൂപ മോഷ്ടിച്ചുവെന്ന് ആരോപിച്ച് പത്ത് വയസ്സുകാരനെ അതിക്രൂരമായി മര്‍ദ്ദിച്ച് കടയുടമയും സുഹൃത്തുക്കളും. തലകീഴായി തൂക്കിയും വടികള്‍ ഉപയോഗിച്ച് അടിച്ചും ഇടിച്ചുമാണ് ഇവര്‍ കുട്ടിയെ ഉപദ്രവിച്ചത്. മൊബൈലില്‍ പകര്‍ത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലാണ് കണ്ണില്ലാത്ത ക്രൂരത അരങ്ങേറിയത്. അന്തര്‍ദ്വിപ് ഗ്രാമത്തിലെ സോഫികുല്‍ ഇസ്ലാം എന്ന കട ഉടമയാണ് കുട്ടിയെ മോഷ്ടാവെന്ന് ആരോപിച്ച് ആക്രമിച്ചത്. കുട്ടിയെ ആക്രിമിക്കുന്ന ദൃശ്യങ്ങള്‍ സ്വന്തം ഫോണില്‍ പകര്‍ത്തിയ ഇയാള്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ തന്നെയാണ് പോസ്റ്റ് ചെയ്തത്.

വീഡിയോ വൈറലായതോടെ ഇത് നിര്‍ബന്ധപൂര്‍വ്വം നീക്കംചെയ്യിക്കുകയായിരുന്നു. അതേസമയം ഇസ്ലാമും സുഹൃത്തുക്കളും ചേര്‍ന്ന് കുട്ടിയെ മര്‍ദ്ദിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. കുട്ടിയ്‌ക്കെതിരായ മോഷണ ആരോപണത്തിന് തെളിവ് ലഭിച്ചിട്ടില്ലെന്നും കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും പൊലീസ് പറഞ്ഞു.

തന്റെ മകന്‍ തെറ്റ് ചെയ്യില്ലെന്നും അവനെ ആക്രമിച്ചവര്‍ ശിക്ഷിക്കപ്പെടണമെന്നും കുട്ടിയുടെ പിതാവ് സന്‍വാര്‍ ഷെയ്ഖ് പറഞ്ഞു. കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ കേസെടുത്ത പൊലീസ് മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തു. ചികിത്സയ്ക്ക് ശേഷം കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയതായും പൊലീസ് അറിയിച്ചു.

Other News in this category4malayalees Recommends