കണ്ണില്ലാത്ത ക്രൂരത ; ഡല്‍ഹിയില്‍ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്ഥന്റെ മകനെ അറസ്റ്റ് ചെയ്തു

കണ്ണില്ലാത്ത ക്രൂരത ; ഡല്‍ഹിയില്‍ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്ഥന്റെ മകനെ അറസ്റ്റ് ചെയ്തു
ഡല്‍ഹിയില്‍ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ച പൊലീസുദ്യോഗസ്ഥന്റെ മകനെ അറസ്റ്റ് ചെയ്തു. മര്‍ദിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥനോട് നടപടി സ്വീകരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ഉത്തരവിട്ടിരുന്നു. പെണ്‍കുട്ടിയെ മര്‍ദിക്കുന്നതിന്റെ വീഡിയോ ഇവരുടെ സുഹൃത്തുക്കളാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. തുടര്‍ന്നാണ് അറസ്റ്റ്. ഡല്‍ഹി പൊലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ മകനായ രോഹിത് സിങ് തോമറാണ് അറസ്റ്റിലായത്. ഡല്‍ഹിയിലെ ഒരു ബി.പി.ഒ സന്റെറില്‍ വെച്ചാണ് രോഹിത് പെണ്‍കുട്ടിയെ മര്‍ദിച്ചത്. പെണ്‍കുട്ടിയുടെ മുടിയില്‍ പിടിക്കുന്നതും നിലത്ത് വലിച്ചിഴക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. 21കാരനായ രോഹിത് അടുത്തിടെയാണ് ഇവിടെ ജോലിക്കെത്തിയതെന്നാണ് സൂചന. അതേ സമയം, എന്തിനാണ് ഇയാള്‍ പെണ്‍കുട്ടിയെ മര്‍ദിച്ചതെന്ന് വ്യക്തമായിട്ടില്ല.

മര്‍ദിക്കുന്നതിനിടെ സുഹൃത്തുക്കള്‍ നിര്‍ത്താന്‍ പറയുന്നുണ്ടെങ്കിലും രോഹിത് ചെവികൊടുക്കാതെ മര്‍ദനം തുടരുന്നതും വീഡിയോയില്‍ കാണാം. ബലാത്സംഗ ശ്രമത്തിനാണ് കേസ് എടുത്തിരിക്കുന്നത്.

Other News in this category4malayalees Recommends