അച്ഛന്‍ മരിച്ച് ഒരു വര്‍ഷത്തിന് ശേഷം ഇരട്ട കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി ഷില്‍ന

അച്ഛന്‍ മരിച്ച് ഒരു വര്‍ഷത്തിന് ശേഷം ഇരട്ട കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി ഷില്‍ന
റോഡപകടം ജീവനെടുത്ത് ഒരു വര്‍ഷത്തിനുശേഷം എഴുത്തുകാരന്‍ കെ.വി. സുധാകരന് കുഞ്ഞു ജനിച്ചു. തലശ്ശേരി ബ്രണ്ണന്‍ കോളജ് അധ്യാപകനായിരുന്ന കെ.വി.സുധാകരന്റെ മരണശേഷം ഭാര്യ ഷില്‍നയുടെ ഗര്‍ഭപാത്രത്തില്‍ ഐവിഎഫ് ചികില്‍സയിലൂടെ നിക്ഷേപിച്ച അദ്ദേഹത്തിന്റെ ബീജത്തില്‍ ഇരട്ടപ്പെണ്‍കുട്ടികള്‍ പിറന്നു. കണ്ണൂരിലെ ആശുപത്രിയില്‍ അമ്മ ഷില്‍നയ്‌ക്കൊപ്പം രണ്ടാളും സുഖമായിരിക്കുന്നു. 2017 ഓഗസ്റ്റ് 15ന് നിലമ്പൂരിലുണ്ടായ വാഹനാപകടത്തിലാണ് തലശേരി ബ്രണ്ണന്‍ കോളജ് മലയാള വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ കെ.സി. സുധാകരന്‍ മരിച്ചത്. ഭാര്യ ഷില്‍നയുടെ ഗര്‍ഭധാരണത്തിനുള്ള ചികിത്സക്കിടയായിരുന്നു മരണം.

ശേഖരിച്ച് വച്ചിരുന്ന സുധാരന്റെ ബീജം ഉപയോഗിച്ച് ഐവിഎഫ് ചികിത്സയിലൂടെയാണ് ഷില്‍ന രണ്ട് കുരുന്നുകള്‍ക്ക് ജന്മം നല്‍കിയത്. കണ്ണൂരിലെ ഡോ. ഷൈജസ് നായരുടെ മേല്‍നോട്ടത്തിലായിരുന്നു ഷില്‍നയുടെ ചികിത്സ.പിന്നീട് പ്രസവത്തിനായി കൊയിലി ആശുപത്രിയിലേക്ക് മാറ്റി. 2006 ഏപ്രില്‍ 22നായിരുന്നു പെരുമ്പടവിന് സമീപം എളയാട്ടെ കുഞ്ഞിരാമന്റെയും ഓമനയുടെയും മകന്‍ കെ.വി. സുധാകരനും പേരാവൂര്‍ പി.വി. പവിത്രന്റെയും പുഷ്പവല്ലിയുടെയും മകള്‍ ഷില്‍നയും പ്രണയിച്ച് വിവാഹിതരായത്.

അന്ന് മാധ്യമ പ്രവര്‍ത്തകനായിരുന്ന സുധാകരന്‍ പിന്നീട് അധ്യാപകവൃത്തിയിലേക്ക് കടന്നു. 2016ലും 2017 ആദ്യവും ഐവിഎഫ് വഴി ഷില്‍ന ഗര്‍ഭം ധരിച്ചെങ്കിലും അവരുടെ സ്വപ്നങ്ങള്‍ പൂവണിഞ്ഞില്ല. ചികിത്സയുടെ ഭാഗമായി സുധാകരന്റെ ബീജം കോഴിക്കോട് എആര്‍എംസിയില്‍ സൂക്ഷിച്ചിരുന്നു.ഇപ്പോള്‍ അത് ഉപയോഗിച്ചാണ് ഐവിഎഫ് വഴി ഷില്‍ന രണ്ട് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. സുധാകരന്റെ മരണശേഷം ഉയര്‍ന്ന എല്ലാ എതിര്‍പ്പുകളെയും മറികടന്നാണ് ഷില്‍ന മൂന്നാമതും ഐവിഎഫ് പരീക്ഷണത്തിന് മുതിര്‍ന്നത്.

Other News in this category4malayalees Recommends