കാനഡയിലേക്ക് കുടിയേറുന്നതിന് ജോബ് ഓഫര്‍ നിര്‍ബന്ധമില്ല; ജോബ് ഓഫര്‍ വേണമെന്ന നിഷ്‌കര്‍ഷയില്ലാത്ത ഇമിഗ്രേഷന്‍ പ്രോഗ്രാമുകളേറെ; എക്‌സ്പ്രസ് എന്‍ട്രിയടക്കം വിവിധ പ്രോഗ്രാമുകള്‍ ഉദാഹരണം; ജോബ് ഓഫര്‍ നിബന്ധന ചില പിഎന്‍പി കള്‍ക്ക് മാത്രം

കാനഡയിലേക്ക് കുടിയേറുന്നതിന് ജോബ് ഓഫര്‍ നിര്‍ബന്ധമില്ല; ജോബ് ഓഫര്‍ വേണമെന്ന നിഷ്‌കര്‍ഷയില്ലാത്ത ഇമിഗ്രേഷന്‍ പ്രോഗ്രാമുകളേറെ; എക്‌സ്പ്രസ് എന്‍ട്രിയടക്കം വിവിധ പ്രോഗ്രാമുകള്‍ ഉദാഹരണം; ജോബ് ഓഫര്‍ നിബന്ധന ചില പിഎന്‍പി കള്‍ക്ക് മാത്രം
കാനയഡിയിലേക്ക് കുടിയേറുന്നതിന് സാധുതയുള്ള ഒരു ജോബ് ഓഫര്‍ വേണമോ എന്ന ചോദ്യം കുടിയേറാനാഗ്രഹിക്കുന്നവര്‍ നിരന്തരം ഉന്നയിക്കുന്ന ഒന്നാണ്. ജോബ് ഓഫര്‍ നിര്‍ബന്ധമില്ലെന്നതാണ് അതിനുള്ള ഉത്തരം. മിക്ക കനേഡിയന്‍ ഇമിഗ്രേഷന്‍ പ്രോഗ്രാമുകള്‍ക്കും ജോബ് ഓഫര്‍ ഒരു ആവശ്യകതയല്ലെന്നതാണ് വാസ്തവം. നിങ്ങള്‍ കാനഡയിലേക്ക് എക്‌സ്പ്രസ് എന്‍ട്രിയിലൂടെ കുടിയേറാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിന് അപേക്ഷിക്കുന്നതിനായി ഒരു ജോബ് ഓഫര്‍ ആവശ്യമില്ല.

എക്‌സ്പ്രസ് എന്‍ട്രി പൂളിലെ മിക്ക അപേക്ഷകര്‍ക്കും കനേഡിയന്‍ കമ്പനിയില്‍ നിന്നും ജോബ് ഓഫര്‍ ഹാജരാക്കാന്‍ ഉണ്ടായിരിക്കില്ല. ഇതിന് പകരം അപേക്ഷകര്‍ക്ക് പ്രവര്‍ത്തി പരിചയവും വിദ്യാഭ്യാസ യോഗ്യതയുമാണ് എക്‌സ്പ്രസ് എന്‍ട്രി നിഷ്‌കര്‍ഷിക്കുന്നത്. ഇതിന് പുറമെ ലാംഗ്വേജ് സ്‌കില്‍സും ആവശ്യമാണ്. എന്നാാല്‍ കനേഡിയന്‍ എംപ്ലോയരില്‍ നിന്നും ജോബ് ഓഫര്‍ ഇല്ലെന്ന് വച്ച് നിങ്ങള്‍ക്ക് എക്‌സ്പ്രസ് എന്‍ട്രിയില്‍ നിന്നും ലഭിക്കുന്ന പോയിന്റുകളില്‍ കുറവൊന്നുമുണ്ടാവില്ല.

എന്നാല്‍ കാനഡയിലേക്കുള്ള ചില പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമുകള്‍ക്ക് ജോബ് ഓഫര്‍ നിര്‍ബന്ധമാണ്. ഇക്കൂട്ടത്തില്‍ പെട്ട ഒന്നാണ് പുതിയ ഇമിഗ്രേഷന്‍ പ്ലാനായ അറ്റ്‌ലാന്റിക്ക് ഇമിഗ്രേഷന്‍ പൈലറ്റ്. കാനഡയിലെ നാല് കിഴക്കന്‍ പ്രവിശ്യകളിലെ ബിസിനസുകാര്‍ക്ക് വിദേശത്ത് നിന്നും തൊഴിലാളികളെ അനായാസം കണ്ടെത്തുന്നതിനുള്ള പ്രോഗ്രാമാണിത്. ഇത്തരം തൊഴിലുകളിലേക്ക് കനേഡിയന്‍ പരൗന്‍മാരെയോ അല്ലെങ്കില്‍ പിആറുള്ളവരെയോ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെങ്കിലാണ് ഈ പ്രോഗ്രാമിലൂടെ വിദേശികളെ നിയമിക്കാന്‍ അനുവദിക്കുന്നത്.

ഇതിനാല്‍ അറ്റ്‌ലാന്റിക്ക് ഇമിഗ്രേഷന്‍ പൈലറ്റിന് ജോബ് ഓഫര്‍ നിര്‍ബന്ധമാണ്. കനേഡിയന്‍ പിആര്‍ ലഭിക്കുന്നതിനുള്ള മിക്ക പ്രോഗ്രാമുകള്‍ക്കും സാധുതയുള്ള ജോബ് ഓഫര്‍ നിര്‍ബന്ധമില്ലെന്ന് ഒരിക്കല്‍ കൂടി മനസിലാക്കുക. അതിനാല്‍ ജോബ് ഓഫറില്ലെന്ന് കരുതി നിരാശരായി കാനഡയിലേക്ക് ഇമിഗ്രേഷന് ശ്രമിക്കാതിരിക്കേണ്ട ആവശ്യവുമില്ല.

Other News in this category4malayalees Recommends