യുഎസിലേക്ക് മെക്‌സിക്കോയില്‍ നിന്നും നുഴഞ്ഞ് കയറി പിടിയിലാകുന്ന കുടുംബങ്ങള്‍ പെരുകുന്നു; 12,774 കുടുംബങ്ങള്‍ ഓഗസ്റ്റില്‍ പിടിയില്‍; ജൂലൈയില്‍ 9247 കുടുംബങ്ങളും; ഞെട്ടിപ്പിക്കുന്ന കണക്ക് പുറത്ത് വിട്ട് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പട്രോള്‍

യുഎസിലേക്ക് മെക്‌സിക്കോയില്‍ നിന്നും നുഴഞ്ഞ് കയറി പിടിയിലാകുന്ന കുടുംബങ്ങള്‍ പെരുകുന്നു; 12,774 കുടുംബങ്ങള്‍ ഓഗസ്റ്റില്‍ പിടിയില്‍; ജൂലൈയില്‍ 9247 കുടുംബങ്ങളും; ഞെട്ടിപ്പിക്കുന്ന കണക്ക് പുറത്ത് വിട്ട് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പട്രോള്‍
യുഎസ് അതിര്‍ത്തി കടന്ന് മെക്‌സിക്കോയില്‍ നിന്നും വരുന്ന കുടിയേറ്റക്കാരായ കുടുംബങ്ങളെ അറസ്റ്റ് ചെയ്യുന്നത് പെരുകുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഓഗസ്റ്റില്‍ മാത്രം ഇത്തരം ഏതാണ്ട് 12,774 കുടുംബങ്ങളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ജൂലൈയില്‍ ഇത്തരം 9247 കുടുംബങ്ങളായിരുന്നു പിടിയിലായിരുന്നത്. കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പട്രോള്‍ (സിബിപി) ഏജന്‍സി പുറത്ത് വിട്ട ഏറ്റവും പുതിയ കണക്കുകളാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

നിയമത്തിലെ പഴുതുകള്‍ മൂലമാണ് ഇത്തരത്തില്‍ യുഎസിലേക്ക് അനധികൃതമായി കുടിയേറുന്ന കുടുംബങ്ങള്‍ പെരുകുന്നതെന്നാണ് സിബിപി കമ്മീഷണറായ കെവിന്‍ മാക് അലീന്‍ പറയുന്നത്. ഇതില്‍ തങ്ങള്‍ക്ക് അത്ഭുതമൊന്നുമില്ലെങ്കിലും ഈ കണക്ക് ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം പ്രതികരിക്കുന്നു.അനധികൃത കുടിയേറ്റക്കാരോട് ട്രംപ് ഭരണകൂടം സീറോ ടോളറന്‍സ് നയം ഇക്കഴിഞ്ഞ ഏപ്രില്‍ മുതല്‍ നടപ്പിലാക്കാന്‍ തുടങ്ങിയതിന് ശേഷമാണ് ഇത്തരത്തിലുള്ള കുടുംബങ്ങള്‍ കൂടുതലായി അറസ്റ്റിലാവാന്‍ തുടങ്ങിയിരിക്കുന്നത്.

ഇത്തരത്തില്‍ പിടിയിലാവുന്ന കുടുംബങ്ങളിലെ കുട്ടികളെ അവരുടെ രക്ഷിതാക്കളില്‍ നിന്നും വേര്‍തിരിക്കുന്നുണ്ട്. നാളിതുവരെ ഏതാണ്ട് 2500 ഓളം കുട്ടികളെയാണ് ഈ വിധത്തില്‍ വേര്‍തിരിച്ചിരിക്കുന്നത്. ഈ മനുഷ്യത്വവിരുദ്ധ നയത്തിനെതിരെ ട്രംപ് ഭരണകൂടം ആഗോളതലത്തില്‍ വന്‍ വിമര്‍ശനമാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. തുടര്‍ന്ന് കുടുംബങ്ങളെ വേര്‍തിരിക്കുന്ന പരിപാടി ട്രംപ് ജൂണില്‍ നിര്‍ത്തിയിരുന്നു. എന്നാല്‍ അനധികൃത കുടിയേറ്റക്കാരായ കുടുംബങ്ങളെ അറസ്റ്റ് ചെയ്യുന്നത് തുടരുന്നുമുണ്ട്.

Other News in this category4malayalees Recommends