ഓസ്‌ട്രേലിയയില്‍ പെട്രോള്‍ വിലകള്‍ നാല് വര്‍ഷത്തെ ഏറ്റവും കൂടുതല്‍; മൂന്ന് മാസങ്ങള്‍ക്കിടെ പെട്രോള്‍ വിലയില്‍ ഏഴ് ശതമാനവും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഏതാണ്ട് പത്ത് ശതമാനവും പെരുപ്പം; ശരാശരി വില ലിറ്ററിന് 1.45 ഡോളര്‍

ഓസ്‌ട്രേലിയയില്‍ പെട്രോള്‍ വിലകള്‍ നാല് വര്‍ഷത്തെ ഏറ്റവും കൂടുതല്‍; മൂന്ന് മാസങ്ങള്‍ക്കിടെ പെട്രോള്‍ വിലയില്‍ ഏഴ് ശതമാനവും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഏതാണ്ട് പത്ത് ശതമാനവും പെരുപ്പം; ശരാശരി വില ലിറ്ററിന് 1.45 ഡോളര്‍

ഓസ്‌ട്രേലിയയിലെ വലിയ നഗരങ്ങളിലെ പെട്രോള്‍ വിലകള്‍ നാല് വര്‍ഷത്തെ ഏറ്റവും വര്‍ധിച്ച തോതിലെത്തി. ഇത് പ്രകാരം ബേസ് ഗ്രേഡ് പെട്രോളിനുള്ള ശരാശരി വില ലിറ്ററിന് 1.45 ഡോളറായിരിക്കുകയാണ്.കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്കിടെ പെട്രോള്‍ വിലയില്‍ ഏഴ് ശതമാനവും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഏതാണ്ട് പത്ത് ശതമാനവുമാണ് പെട്രോള്‍ വിലയില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ പെട്രോളിയം മാര്‍ക്കറ്റിനെ കുറിച്ചുള്ള ഏറ്റവും പുതിയ ക്വാര്‍ട്ടര്‍ലി റിപ്പോര്‍ട്ടിലാണ് ഓസ്‌ട്രേലിയന്‍ കോംപറ്റീഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ കമ്മീഷന്‍ (എസിസിസി ) ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.


കാപിറ്റല്‍ സിറ്റികളില്‍ ബ്രിസ്ബാനിലുള്ളവരാണ് പെട്രോളിന് ഏറ്റവും കൂടുല്‍ വില നല്‍കേണ്ടി വരുന്നത്.അതായത് കഴിഞ്ഞ 24 മാസങ്ങള്‍ക്കിടെ 18 മാസങ്ങളിലും ഇവിടുത്തുകാരാണ് ഏറ്റവും കൂടുതല്‍ പെട്രോളിന് വില നല്‍കേണ്ടി വന്നിരിക്കുന്നത്. സിഡ്‌നി, മെല്‍ബണ്‍, അഡലെയ്ഡ്, പെര്‍ത്ത് എന്നീ നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ബ്രിസ്ബാനിലുള്ളവര്‍ വര്‍ധിച്ച വിലയാണ് നല്‍കേണ്ടി വരുന്നത്.2017-18 സാമ്പത്തിക വര്‍ഷത്തില്‍ റീജിയണല്‍ മോട്ടോറിസ്റ്റുകള്‍ 4.4 ശതമാനമാണ് ലിറ്ററിന് അധികമായി നല്‍കേണ്ടി വന്നിരിക്കുന്നത്.

ഇന്റര്‍നാഷണല്‍ ക്രൂഡ് ഓയിലിനും റിഫൈന്‍ഡ് പെട്രോളിനുമുള്ള വിലകള്‍ കുത്തനെ ഉയര്‍ന്നിരിക്കുന്നതാണ് ഇത്തരത്തില്‍ ഓസ്‌ട്രേലിയയില്‍ പെട്രോള്‍ വില കുതിച്ചുയരുന്നതിന് പ്രധാന കാരണങ്ങളായി വര്‍ത്തിച്ചിരിക്കുന്നത്. ഇതിന് പുറമെ യുഎസ് ഡോലറുമായി ഓസ്‌ട്രേലിയന്‍ ഡോളറിനുള്ള കുറഞ്ഞ വിനിമയനിരക്കും പെട്രോള്‍ വില വര്‍ധിക്കുന്നതിന് കാരണമായിത്തീര്‍ന്നിട്ടുണ്ടെന്നാണ് എസിസിസി ചെയറായ റോഡ് സിംസ് പറയുന്നത്.


Other News in this category4malayalees Recommends