ദുരഭിമാന കൊല ; നല്‍കിയത് പത്തുലക്ഷത്തിന്റെ ക്വട്ടേഷന്‍ ; അഞ്ചു ലക്ഷം അഡ്വാന്‍സ് നല്‍കി. മകളുടെ വിവാഹത്തോടെ അഭിമാന ക്ഷതമുണ്ടായെന്ന് അറസ്റ്റിലായ അമൃതയുടെ പിതാവ്

ദുരഭിമാന കൊല ; നല്‍കിയത് പത്തുലക്ഷത്തിന്റെ ക്വട്ടേഷന്‍ ; അഞ്ചു ലക്ഷം അഡ്വാന്‍സ് നല്‍കി. മകളുടെ വിവാഹത്തോടെ അഭിമാന ക്ഷതമുണ്ടായെന്ന് അറസ്റ്റിലായ അമൃതയുടെ പിതാവ്
നല്‍ഗോണ്ടയിലെ ദുരഭിമാന കൊലയ്ക്കായി നല്‍കിയത് പത്തു ലക്ഷത്തിന്റെ ക്വട്ടേഷന്‍. പ്രണയ് കുമാറിന്റെ കൊലപാതകത്തില്‍ നാലു പേരാണ് പിടിയിലായത്. ദുരഭിമാന കൊലപാതകമെന്ന് മൊഴിയില്‍ വ്യക്തമാണ്.കൊല്ലപ്പെട്ട പ്രണയ്കുമാറിന്റെ ഭാര്യ അമൃതവര്‍ഷിണിയുടെ പിതാവ് മാരുതി റാവു, അമ്മാവന്‍ ശ്രാവണ്‍, ക്വട്ടേഷന്‍ സംഘത്തിലെ രണ്ടുപേര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊലയ്ക്ക് ശേഷം ഇവര്‍ ഒളിവിലായിരുന്നു. ദളിത് വിബാഗത്തിലുള്ള പ്രണയ് കുമാറിനെ മകള്‍ വിവാഹം കഴിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് അമൃതയുടെ പിതാവ് മൊഴി നല്‍കി.

ബന്ധം അറിഞ്ഞപ്പോള്‍ തന്നെ പ്രണയ് കുമാറിയെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ഭീഷണി വകവയ്ക്കാതെ രണ്ടുപേരും വിവാഹിതരായി. ഇതു തങ്ങളെ ചൊടിപ്പിച്ചു. പത്തു ലക്ഷത്തിന് നല്‍കിയ ക്വട്ടേഷനില്‍ അഞ്ച് ലക്ഷം അഡ്വാന്‍സായി നല്‍കി. രണ്ടു മാസത്തെ തയ്യാറെടുപ്പിന് ശേഷമാണ് കൊലനടന്നെതെന്നും മൊഴിയില്‍ പറയുന്നു.

മൂന്നു മാസം ഗര്‍ഭിണിയായ അമൃതയുമായി ആശുപത്രിയില്‍ പോയി മടങ്ങവേയാണ് വടിവാളിന് പ്രണയ്കുമാറിന് വെട്ടേറ്റത്. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് തളര്‍ന്നുവീണ അമൃത ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ് .

Other News in this category4malayalees Recommends