നയന്‍സും വിഘ്‌നേശും സുവര്‍ണ്ണ ക്ഷേത്രത്തില്‍ ; ഉടന്‍ വിവാഹം ?

നയന്‍സും വിഘ്‌നേശും സുവര്‍ണ്ണ ക്ഷേത്രത്തില്‍ ; ഉടന്‍ വിവാഹം ?

തമിഴകത്തിന്റെ താരം നയന്‍താരയും സംവിധായകന്‍ വിഘ്‌നേശ് ശിവനും അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രത്തിലെത്തി. ഇരുവരും പ്രണയത്തിലാണെന്ന് തുറന്നു സമ്മതിച്ചില്ലെങ്കിലും ഒരുമിച്ചുള്ള യാത്രകളും സോഷ്യല്‍മീഡിയയിലെ ഇടപെടലുകളും പ്രണയം വ്യക്തമാക്കുന്നതാണ്.ഇപ്പോഴിതാ ഇരുവരുടേയും വിവാഹം ഉടനുണ്ടാകുമെന്നാണ് സൂചന. ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയ ഇരുവരും ചടങ്ങുകളിലും പങ്കെടുത്തി. പിന്നീട് സന്ദര്‍ശകര്‍ക്ക് ഒരുക്കിയ ലംഗാറില്‍ പങ്കെടുത്തു. ഇതിന്റെ വീഡിയോയും ചിത്രങ്ങളും വൈറലായി കഴിഞ്ഞു. നാനും റൗഡി താന്‍ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും പ്രണയത്തിലായത് .

Other News in this category4malayalees Recommends