തന്റെ ഗര്‍ഭം അലസിപ്പിക്കാന്‍ അച്ഛന്‍ നിര്‍ബന്ധിച്ചു ; ഭര്‍ത്താവിനെ ഉപേക്ഷിച്ചുവരാന്‍ നിര്‍ബന്ധിച്ചു ; ദുരഭിമാന കൊലയില്‍ യുവതി അച്ഛനെതിരെ വെളിപ്പെടുത്തിയത് ഇങ്ങനെ

തന്റെ ഗര്‍ഭം അലസിപ്പിക്കാന്‍ അച്ഛന്‍ നിര്‍ബന്ധിച്ചു ; ഭര്‍ത്താവിനെ ഉപേക്ഷിച്ചുവരാന്‍ നിര്‍ബന്ധിച്ചു ; ദുരഭിമാന കൊലയില്‍ യുവതി അച്ഛനെതിരെ വെളിപ്പെടുത്തിയത് ഇങ്ങനെ
ഗര്‍ഭിണിയായ ഭാര്യയുടെ മുന്നിലിട്ട് പട്ടാപ്പകല്‍ ഭര്‍ത്താവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ ഭാര്യപിതാവിനെതിരെ കൂടുതല്‍ തെളിവുകള്‍. പെണ്‍കുട്ടിയെ നിരന്തരം ഫോണ്‍ വിളിച്ച് ഗര്‍ഭം അലസിപ്പിക്കാനും ഭര്‍ത്താവിനെ ഉപേക്ഷിച്ച് തിരികെ വരാനും അച്ഛന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന പെണ്‍കുട്ടിയുടെ വാക്കുകളാണ് കൊലപാതകത്തിന് പിന്നില്‍ പെണ്‍കുട്ടിയുടെ അച്ഛനാണോ എന്ന സംശയം വര്‍ധിപ്പിക്കുന്നത്.

മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഗര്‍ഭിണിയായ അമൃത തന്നെ അച്ഛന്‍ നിരന്തരം വിളിച്ച് ഗര്‍ഭം അലസിപ്പിക്കാനും ഭര്‍ത്താവിനെ ഉപേക്ഷിച്ച് തിരികെ വരാനും ആവശ്യപ്പെട്ടിരുന്നതായി വ്യക്തമാക്കിയത്.

പ്രണയ്‌നെ കൊലപ്പെടുത്തുന്നതിന് രണ്ട് ദിവസം മുമ്പും ഫോണില്‍ വിളിച്ച അമൃതയുടെ അച്ഛന്‍ ഗര്‍ഭം അലസിപ്പിച്ച് വീട്ടില്‍ തിരിച്ച് വരാന്‍ ആവശ്യപ്പെട്ടിരുന്നു. ഇപ്രകാരം വീട്ടിലെത്തിയാല്‍ 3 വര്‍ഷം കഴിയുമ്പോള്‍ കല്യാണം നടത്താമെന്നും അമൃതയുടെ അച്ഛന്‍ പറഞ്ഞു. അമൃത ഇതിന്റെ പേരില്‍ അച്ഛനോട് കയര്‍ത്ത് സംസാരിക്കുകയും ചെയ്തു. എന്നാല്‍, അച്ഛന്‍ തന്റെ ഭര്‍ത്താവിനെ ഇതിന്റെ പേരില്‍ കൊലപ്പെടുത്തുമെന്ന് കരുതിയില്ലെന്നും ഭര്‍ത്താവിനെ കൊലപ്പെടുത്തിയാല്‍ താന്‍ തിരിച്ചുചെല്ലുമെന്ന് കരുതിയാകാം പ്രണയ് യെ അച്ഛന്‍ കൊലപ്പെടുതിയതെന്നും അമൃത പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് തെലങ്കാന നാല്‍ഗോണ്ട ജില്ലയിലെ ജ്യോതി ആശുപത്രിയില്‍ വെച്ച് അമൃതയുടെ ഭര്‍ത്താവിനെ പട്ടാപ്പകല്‍ വെട്ടികൊലപ്പെടുത്തിയത്. ഗര്‍ഭിണിയായ അമൃതയുമൊത്ത് ആശുപത്രിയില്‍ നിന്നും ഇറങ്ങുമ്പോള്‍ ഗേറ്റില്‍ വെച്ച് ഒരാള്‍ പിന്നില്‍ നിന്ന് വെട്ടുകയായിരുന്നു. ആദ്യ വെട്ടില്‍ താഴെ വീണ പ്രണയ്‌നെ ഒരു വെട്ട്കൂടെ വെട്ടി കൊലപാതകി സ്ഥലം വിടുകയായിരുന്നു. സംഭവസ്ഥലത്തു നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ കൊലപാതകം വ്യക്തമായി പതിഞ്ഞിരുന്നു.

Other News in this category4malayalees Recommends