ഭാര്യ ഉറങ്ങിക്കിടന്നപ്പോള്‍ 13കാരിയായ മകളെ പുറത്തേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍

ഭാര്യ ഉറങ്ങിക്കിടന്നപ്പോള്‍ 13കാരിയായ മകളെ പുറത്തേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍
ഭാര്യ ഉറങ്ങിക്കിടന്നപ്പോള്‍ 13കാരിയായ മകളെ പുറത്തേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ദാദ്രി പ്രദേശത്തുള്ള ബുദ്ധ നഗറിലാണ് സംഭവം. അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ 40 വയസുള്ള പിതാവാണ് അറസ്റ്റിലായത്. ഇരുവരുടെയും വിവാഹ ബന്ധം അത്ര സുഖകരമായിരുന്നില്ല. പലകാര്യങ്ങള്‍ക്കും ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു.

ഞായറാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവം. ഭാര്യ ഉറങ്ങിക്കിടന്നപ്പോള്‍ മകളെ കൂട്ടിക്കൊണ്ടുപോയി വീട്ടില്‍ നിന്നും കുറച്ചകലം ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ ഇയാള്‍ കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.

സംഭവം അറിഞ്ഞ കുട്ടിയുടെ അമ്മ പോലീസ് സ്റ്റേഷനിലെത്തി പിതാവിനെതിരെ പരാതി നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പോക്‌സോ നിയമ പ്രകാരമാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുട്ടിയെ വൈദ്യ പരിശോധനയ്ക്കായി അയച്ചു.

Other News in this category4malayalees Recommends