കേസില്‍ കാലുമാറ്റം തുടങ്ങി ; ബിഷപ്പിന് അനുകൂലമായി നിലപാട് മാറ്റി നിര്‍ണ്ണായക സാക്ഷി ; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് അനുകൂലം കോടനാട് പള്ളി വികാരി

കേസില്‍ കാലുമാറ്റം തുടങ്ങി ; ബിഷപ്പിന് അനുകൂലമായി നിലപാട് മാറ്റി നിര്‍ണ്ണായക സാക്ഷി ; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് അനുകൂലം കോടനാട് പള്ളി വികാരി
ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന കേസില്‍ കന്യാസ്ത്രീയുടെ ഇടവക വികാരി നിലപാട് മാറ്റി. താന്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നാണ് കോടനാട് പള്ളി വികാരി ഫാ നിക്കോളാസ് മണിപ്പറമ്പില്‍ ഇപ്പോള്‍ പറയുന്നത്. ബിഷപ്പിനെതിരെ ശക്തമായ തെളിവുണ്ടെന്ന് മൂന്നു മാസം മുമ്പ് കന്യാസ്ത്രീ പറഞ്ഞിരുന്നു. ഒരു തെളിവു പോലും ഇതുവരെ തന്നെ കാണിച്ചിട്ടില്ല. അവര്‍ സഭാ ശത്രുക്കളാണ്. തെരുവില്‍ ഇറങ്ങുന്നതിന് മുമ്പ് തെളിവു പോലീസിന് നല്‍കേണ്ടിയിരുന്നു. അതു കൈമാറാന്‍ അവരെ വെല്ലുവിളിക്കുന്നെന്നും ഫാ നിക്കോളാസ് അറിയിച്ചു.

പീഡനത്തെ കുറിച്ച് തനിക്ക് നേരത്തെ അറിവുണ്ടായിരുന്നെന്ന നിലപാടാണ് ഫാ നിക്കോളാസ് സ്വീകരിച്ചിരുന്നത്. രൂപതയ്ക്കും വത്തിക്കാനും അയച്ച പരാതികളില്‍ ഫലം കാണാത്തതിനാല്‍ ഈ വര്‍ഷം ജൂണ്‍ 2ന് കോടനാട് വികാരി അനുരഞ്ജന ശ്രമം നടത്തിയെന്നായിരുന്നു പുറത്തുവന്ന വിവരം. വികാരിയും കന്യാസ്ത്രീകളും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നെന്നും ഫാ നിക്കോളാസ് അറിയിച്ചു .

അതിനിടെ പീഡനപരാതിയില്‍ ചോദ്യം ചെയ്യലിന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നാളെ 10 മണിക്ക് ഹാജരാകാന്‍ നിര്‍ദേശം. വൈക്കം ഡിവൈഎസ്പി ഓഫീസില്‍ അന്വേഷണസംഘത്തിന് മുമ്പാകെ ഹാജരാകാനാണ് നിര്‍ദ്ദേശം. വൈക്കത്ത് എത്തുന്ന ബിഷപ്പിനെ ചോദ്യം ചെയ്യല്‍ കേന്ദ്രത്തിലേക്ക് മാറ്റുമെന്നാണ് സൂചന.

രാവിലെ ബിഷപ്പിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വക്കറ്റ് വിജയഭാനുവാണ് ബിഷപ്പിനായി ഹൈക്കോടതിയില്‍ ഹാജരാകുന്നത്. പൊലീസ് അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുന്നതിനാല്‍ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നാണ് ബിഷപ്പ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.

വ്യക്തി വിരോധത്തെ തുടര്‍ന്നാണ് കന്യാസ്ത്രീ തനിക്കെതിരായി ആരോപണം ഉന്നയിക്കുന്നതെന്ന് ബിഷപ്പ് ഹര്‍ജിയില്‍ ആരോപിക്കുന്നു.അതേസമയം പൊലീസ് നിര്‍ദ്ദേശിച്ച സ്ഥലത്ത് എത്തുമെന്ന് ബിഷപ്പ് അന്വേഷണ സംഘത്തെ അറിയിച്ചു

Other News in this category4malayalees Recommends