ഭംഗിയുള്ള ആ മുടി മുറിച്ചു മാറ്റി സംവൃത ; കാരണമിത്

ഭംഗിയുള്ള ആ മുടി മുറിച്ചു മാറ്റി സംവൃത ; കാരണമിത്
നടി സംവൃതയുടെ നീളന്‍ മുടി നല്ല ഭംഗിയേറിയതാണ്. എന്നാല്‍ പെട്ടെന്നൊരു ദിവസം മുടി മുറിച്ച സംവൃതയുടെ ചിത്രമാണ് ഏവരും കണ്ടത്. മനോഹരമായ മുടി മുറിച്ചുകളഞ്ഞതിന് പരിഭവം പറഞ്ഞവര്‍ അറിയണം, ഇതൊരു നല്ല കാര്യത്തിനാണെന്ന്.

കാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്ക് വിഗ് ഉണ്ടാക്കാന്‍ വേണ്ടിയാണ് മുടി മുറിച്ചത്. സംവൃത പറഞ്ഞു. വീടിന് സമീപത്തായി വിഗ്‌സ് ഫോര്‍ കിഡ്‌സ് എന്നൊരു സംഘടനയുണ്ട്. കീമോ തെറാപ്പിയ്ക്ക് വിധേയരാകുന്ന കുട്ടികള്‍ക്കും ജന്മനാ മുടി വളരാത്ത കുട്ടികള്‍ക്കും വേണ്ടി വിഗ് ഉണ്ടാക്കി നല്‍കുന്ന സംഘടനയാണിത്.

ഒരു ദിവസം പാര്‍ലറില്‍ പോയപ്പോള്‍ മുടി മുറിക്കുന്ന സ്ത്രീ സംവൃതയുടെ മുടികൊണ്ട് മൂന്നു കുട്ടികള്‍ക്ക് വിഗ് ഉണ്ടാക്കാമെന്ന് പറഞ്ഞു. അതറിഞ്ഞാണ് മുടി ദാനം ചെയ്തത്. സിനിമാ താരം മംമ്ത മോഹന്‍ദാസ് മുടി മുറിച്ച സംവൃതയുടെ ചിത്രം ഇന്‍സ്റ്റ്ഗ്രാമില്‍ പങ്കുവച്ചതോടെയാണ് ഏവരും സംഭവമറിഞ്ഞത് .

Other News in this category4malayalees Recommends