മോദിയ്ക്ക് എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമെന്ന് ദിവ്യ സ്പന്ദന , ഒടുവില്‍ തെറ്റ്‌ മനസിലായപ്പോള്‍ മാറ്റി ട്വീറ്റ് ചെയ്തു മാനം കാത്തു !!

മോദിയ്ക്ക് എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമെന്ന് ദിവ്യ സ്പന്ദന , ഒടുവില്‍  തെറ്റ്‌ മനസിലായപ്പോള്‍ മാറ്റി ട്വീറ്റ് ചെയ്തു മാനം കാത്തു !!
പ്രധാനമന്ത്രി നരേന്ദ മോദിയ്ക്ക് എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമേയുള്ളൂവെന്ന് കോണ്‍ഗ്രസ് സോഷ്യല്‍മീഡിയ വിഭാഗം മേധാവിയും നടിയുമായ ദിവ്യ സ്പന്ദന. പണ്ട് ഒരു അഭിമുഖത്തില്‍ മോദി തന്നെ പറഞ്ഞ വീഡിയോ പൊടിതട്ടിയെടുത്താണ് ദിവ്യ ട്വിറ്ററില്‍ എത്തിയത്.

ഒരുപാട് കഷ്ടപ്പെട്ടാണ് ഞാന്‍ ഈ വീഡിയോ കണ്ടുപിടിച്ചത്. 1998 ല്‍ നടന്ന അഭിമുഖത്തില്‍ തനിക്ക് എട്ടാംക്ലാസ് വിദ്യാഭ്യാസമേ ഉള്ളൂവെന്ന് മോദി തന്നെ സമ്മകിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് അദ്ദേഹത്തിന്റെ കയ്യാല്‍ 1979ല്‍ പൂര്‍ത്തിയാക്കിയ ബിരുദമിരിക്കുന്നു, എന്നായിരുന്നു ദിവ്യയുടെ ട്വീറ്റ്.

എന്നാല്‍ അഭിമുഖത്തിന്റെ ഒരു ഭാഗം മാത്രമായിരുന്നു ദിവ്യ പോസ്റ്റ് ചെയ്തത്. ആര്‍എസ്എസ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് വിദൂര പഠനത്തിലൂടെ തുടര്‍ വിദ്യാഭ്യാസം നേടിയെന്നും ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നും ബിഎയും എംഎയും പൂര്‍ത്തിയാക്കിയെന്നും മോദി പറയുന്നുണ്ടായിരുന്നു.

തെറ്റ് മനസിലായതോടെ അത് പൂര്‍ണ്ണമല്ലാത്ത വീഡിയോ ആയിരുന്നുവെന്ന് അംഗീകരിച്ച് ദിവ്യ സ്പന്ദന തന്നെ രംഗത്തെത്തി.

Other News in this category4malayalees Recommends