ക്യൂബെക്ക് സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാമിലേക്ക് പുതിയ സബ്മിഷനുകള്‍ സ്വീകരിക്കാന്‍ തുടങ്ങി; ഇന്ന് ലോഞ്ച് ചെയ്തിരിക്കുന്ന പുതിയ ഓണ്‍ലൈന്‍ പോര്‍ട്ടലായ അരിമയിലൂടെ ഇഒഐ സമര്‍പ്പിക്കാം; വ്യത്യസ്ത കാറ്റഗറികളിലുള്ള പോയിന്റുകളിലൂടെ തെരഞ്ഞെടുക്കും

ക്യൂബെക്ക് സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാമിലേക്ക് പുതിയ സബ്മിഷനുകള്‍ സ്വീകരിക്കാന്‍ തുടങ്ങി; ഇന്ന് ലോഞ്ച് ചെയ്തിരിക്കുന്ന പുതിയ ഓണ്‍ലൈന്‍ പോര്‍ട്ടലായ അരിമയിലൂടെ ഇഒഐ സമര്‍പ്പിക്കാം; വ്യത്യസ്ത കാറ്റഗറികളിലുള്ള പോയിന്റുകളിലൂടെ തെരഞ്ഞെടുക്കും
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ക്യൂബെക്ക് സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാം (ക്യൂഎസ്ഡബ്ല്യൂപി)പുതിയ സബ്മിഷനുകള്‍ സ്വീകരിക്കാന്‍ തുടങ്ങിയെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇതിലേക്ക് അപേക്ഷിക്കാന്‍ താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒരു ഒഫീഷ്യല്‍ എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് അഥവാ ഇഒഐ പുതിയ ഓണ്‍ലൈന്‍ പോര്‍ട്ടലായ അരിമയിലൂടെ സമര്‍പ്പിക്കാവുന്നതാണ്. ഇന്നാണീ (സെപ്റ്റംബര്‍ 18) ലോഞ്ച് ചെയ്തിരിക്കുന്നത്.

കാനഡയില്‍ ഫ്രഞ്ച് സംസാരിക്കുന്ന പ്രവിശ്യയായ ക്യൂബെക്കിലേക്ക് പുതിയ തൊഴിലാളികളെ സ്വീകരിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഇമിഗ്രേഷന്‍ പ്രോഗ്രാമുകളിലൊന്നാണ് ക്യൂഎസ്ഡബ്ല്യൂപി.ഇതിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിനുള്ള അര്‍ഹത നിശ്ചയിക്കുന്നതിനായി ഈ പ്രോഗ്രാം ഒരു പോയിന്റ്-ഗ്രിഡിലൂടെയാണ് ഉദ്യോഗാര്‍ത്ഥികളെ വിലയിരുത്തുന്നത്. ഇതിന്റെ ഭാഗമായി ഇതിലേക്ക് അപേക്ഷിക്കുന്നതിനായി ഓരോ വ്യക്തിക്കും അവരുടെ വയസ്, വിദ്യാഭ്യാസ യോഗ്യത, ഭാഷാ പരിചയം, എംപ്ലോയ്‌മെന്റ് ഓഫര്‍, തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ പോയിന്റുകള്‍ അനുവദിക്കുകയാണ് ചെയ്യുന്നത്.

നിശ്ചയിച്ചിരിക്കുന്ന ചുരുങ്ങിയ പോയിിന്റുകള്‍ ലഭിച്ചവര്‍ക്ക് മാത്രമേ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കുകയുള്ളൂ. ക്യൂബെക്കിലേക്ക് ഇമിഗ്രേഷനുള്ള ഉദ്യോഗാര്‍ത്ഥികളെ കനേഡിയന്‍ പിആറിനായി രണ്ട് സ്റ്റെപ്പുള്ള പ്രൊസസിലൂടെയാണ് കൊണ്ട് പോകുന്നത്. ആദ്യം ഇതിനായി അവര്‍ ക്യൂബെക്ക് പ്രവിശ്യയില്‍ നിന്നും ലഭിക്കേണ്ടുന്ന സര്‍ട്ടിഫിക്കറ്റ് ഡി സെലക്ഷന്‍ ഡു ക്യൂബെക്ക് (സിഎസ്‌ക്യു) നായി അപേക്ഷിക്കണം. സിഎസ്‌ക്യു ലഭിച്ചതിന് ശേഷം അവര്‍ കനേഡിയന്‍ ഫെഡറല്‍ ഗവണ്‍മെന്റില്‍ നിന്നും പെര്‍മനന്റ് റെസിഡന്‍സി ലഭിക്കുന്നതിനായി അപേക്ഷിക്കണം.

Other News in this category4malayalees Recommends