യുഎസിലേക്ക് അടുത്ത വര്‍ഷം മുതല്‍ വര്‍ഷത്തില്‍ 30,000 അഭയാര്‍ത്ഥികളെ മാത്രമേ കടന്ന് വരാന്‍ അനുവദിക്കൂ; 2019ല്‍ സാക്ഷ്യം വഹിക്കുക ചരിത്രത്തിലെ ഏറ്റവും താഴ്ന്ന അഭയാര്‍ത്ഥി പ്രവാഹത്തിന്; ട്രംപിന് മുമ്പ് യുഎസിലെത്തിയത് ഒരു ലക്ഷത്തിന് മേല്‍ അഭയാര്‍ത്ഥികള്‍

യുഎസിലേക്ക് അടുത്ത വര്‍ഷം മുതല്‍ വര്‍ഷത്തില്‍ 30,000 അഭയാര്‍ത്ഥികളെ മാത്രമേ കടന്ന് വരാന്‍ അനുവദിക്കൂ; 2019ല്‍ സാക്ഷ്യം വഹിക്കുക ചരിത്രത്തിലെ ഏറ്റവും താഴ്ന്ന അഭയാര്‍ത്ഥി പ്രവാഹത്തിന്; ട്രംപിന് മുമ്പ് യുഎസിലെത്തിയത് ഒരു ലക്ഷത്തിന് മേല്‍ അഭയാര്‍ത്ഥികള്‍
വരാനിരിക്കുന്ന വര്‍ഷത്തില്‍ രാജ്യത്തേക്ക് 30,000ത്തില്‍ കൂടുതല്‍ അഭയാര്‍്രത്ഥികളെ കടന്ന് വരാന്‍ അനുവദിക്കില്ലെന്ന കടുത്ത തീരുമാനം യുഎസ് കൈക്കൊണ്ടേക്കുമെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ ഏര്‍പ്പെടുത്തിയ പരിധിയില്‍ നിന്നും മുന്നിലൊന്ന് കുറവാണ് ഇത് പ്രകാരം ഏര്‍പ്പെടുത്താന്‍ പോകുന്നത്. ഇതിനെ തുടര്‍ന്ന് ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ അളവിലുള്ള അഭയാര്‍ത്ഥി പ്രവാഹത്തിനായിരിക്കും അടുത്ത വര്‍ഷം അമേരിക്ക സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.

യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റായ മൈക്ക് പോംപിയോ ആണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. കടുത്ത ഇമിഗ്രേഷന്‍ നിയമങ്ങള്‍ നടപ്പിലാക്കുന്നതില്‍ വൈറ്റ് ഹൗസ് , സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനും പെന്റഗണിനും മേലെ നേടിയ വിജയമാണിത് പ്രതിഫലിപ്പിക്കുന്നത്. ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി അധികാരമേല്‍ക്കുമ്പോള്‍ വര്‍ഷത്തില്‍ ഒരു ലക്ഷത്തി പതിനായിരത്തോളം അഭയാര്‍ത്ഥികളായിരുന്നു കടന്ന് വന്ന് കൊണ്ടിരുന്ന്. അവിടെ നിന്നാണ് അഭയാര്‍ത്ഥി-കുടിയേറ്റ ദ്രോഹ നയങ്ങളിലൂടെയും നടപടികളിലൂടെയും മറ്റും ട്രംപിന് ഇത്തരത്തില്‍ അഭയാര്‍ത്ഥി പ്രവാഹം ചുരുക്കിക്കൊണ്ട് വരാന്‍ സാധിച്ചിരിക്കുന്നത്.

ഇത്രയും വലിയ സംഖ്യയായിരുന്നു അഭയാര്‍ത്ഥി പ്രവാഹത്തെ വര്‍ഷത്തില്‍ 45,000 പേര്‍ മാത്രം വരുന്ന പരിധിയിലേക്ക് പിടിച്ച് താഴ്ത്താന്‍ ട്രംപിന് സാധിച്ചിട്ടുണ്ട്. അതാണ് ഇനി വെറും 30,000 പേരിലേക്ക് താഴ്ത്താന്‍ അടുത്ത വര്‍ഷം ട്രംപ് ഭരണകൂടം തയ്യാറെടുക്കുന്നത്. 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് യുഎസ് റെഫ്യൂജീ ആക്ട് നിലവില്‍ വന്നതിന് ശേഷം കടന്ന് വരാവുന്ന അഭയാര്‍ത്ഥി പരിധി ഏറ്റവും ചുരുക്കാന്‍ പോകുന്ന വര്‍ഷവുമായിരിക്കും 2019. 2,80,000 അസൈലം സീക്കര്‍മാരുടെ അപേക്ഷകള്‍ യുഎസ് പ്രൊസസ് ചെയ്യുമെന്നും പോംപിയോ വെളിപ്പെടുത്തിയിരുന്നു. ഇതിന് പുറമെ നിലവില്‍ എട്ട് ലക്ഷത്തോളം അസൈലം സീക്കര്‍മാരാണ് അമേരിക്കയില്‍ അവരുടെ ക്ലെയിമിന്റെ ഭാവിയറിയുന്നതിനായി കാത്തിരിക്കുന്നത്.

Other News in this category4malayalees Recommends