ഈ കാഴ്ച ഉള്ളു പൊള്ളിക്കും... മരിച്ചു കിടക്കുന്ന അച്ഛന്റെ മൃതദേഹത്തെ നോക്കി അച്ഛായെന്ന് വിളിച്ചുകരയുന്ന കുഞ്ഞ് വേദനയാകുന്നു ; ലക്ഷങ്ങള്‍ സഹായിച്ച് നിരവധി പേര്‍

ഈ കാഴ്ച ഉള്ളു പൊള്ളിക്കും... മരിച്ചു കിടക്കുന്ന അച്ഛന്റെ മൃതദേഹത്തെ നോക്കി അച്ഛായെന്ന് വിളിച്ചുകരയുന്ന കുഞ്ഞ് വേദനയാകുന്നു ; ലക്ഷങ്ങള്‍ സഹായിച്ച് നിരവധി പേര്‍
ഈ കാഴ്ച കാണുന്നവര്‍ക്ക് അത് ഉള്ളില്‍ തറയ്ക്കും. കാരണം ഒരു മകന്‍ അച്ഛന്റെ മൃതദേഹത്തിന് മുന്നില്‍ നിസഹായനായി നില്‍ക്കുകയാണ്. ജീവിതത്തിലെ ഏറ്റവും വേദന നിറഞ്ഞ നിമിഷത്തിലൂടെ അവന്‍ കടന്നുപോകുകയാണ്. ശുചീകരണ തൊഴിലാളിയായ പിതാവിന്റെ മൃതദേഹത്തിന് അരികില്‍ നിന്നു കരയുന്ന കുഞ്ഞിന്റെ പടം പുറത്തുവന്നതോടെ കുടുംബത്തിന് വേണ്ടി സമാഹരിക്കപ്പെട്ട തുക മുപ്പത് ലക്ഷം കവിഞ്ഞു. നഗരത്തിലെ ഓവുചാല്‍ വൃത്തിയാക്കുന്നതിനിടെ മരിച്ച അനിലിന്റെയും മകന്റെയും ദൃശ്യമാണ് വേദനയായത്.

ഓവു ചാലില്‍ നിന്ന് കയറി വരുമ്പോള്‍ കയര്‍ പൊട്ടിവീണുണ്ടായ അപകടത്തിലാണ് അനില്‍ മരിച്ചത്. മൃതദേഹം സംസ്‌കരിക്കാന്‍ ശ്മശാനത്തിലേക്ക് കൊണ്ടുവന്നപ്പോഴുള്ളതാണ് ഈ വേദനിപ്പിക്കുന്ന കാഴ്ച. വെളുത്ത തുണി മാറ്റി അച്ഛന്റെ മുഖത്ത് നോക്കി അച്ഛാ എന്നു കരഞ്ഞുകൊണ് വിളിക്കുന്നതും കണ്ണു തുടയ്ക്കുന്നതുമായ ദൃശ്യം മാധ്യമപ്രവര്‍ത്തകനായ ശിവ് സണ്ണിയാണ് പകര്‍ത്തിയത്. അദ്ദേഹം കൊടുത്ത ട്വീറ്റാണ് പിന്നീട് കുടുംബത്തിന് സഹായമായതും.മൃതദേഹം സംസ്‌കരിക്കാന്‍ പോലും പണമില്ലെന്നും അദ്ദേഹം ട്വീറ്റില്‍ പറയുന്നു.

അനിലിന്റെ കുടുംബത്തിന് വേണ്ടി ഉദയ് ഫൗണ്ടേഷനാണ് പണം സ്വരൂപിച്ചത്. ചികിത്സിക്കാന്‍ കൈയ്യില്‍ പണമില്ലാത്തതിനെ തുടര്‍ന്ന് മരിച്ച അനിലിന്റെ നാലു മാസം പ്രായമുള്ള കുഞ്ഞ് ഒരാഴ്ച മുമ്പാണ് മരിച്ചത്. ശുചീകരണ തൊഴിലാളികളുടെ ജീവിതം എത്ര ദുരിതം പിടിച്ചതാണെന്ന് ലോകം അറിയട്ടെയെന്നാണ് മാധ്യമപ്രവര്‍ത്തകന്‍ പറയുന്നത് .

Other News in this category4malayalees Recommends