മരുമകനെ കൊല്ലാന്‍ നല്‍കിയത് ഒരു കോടിയുടെ ക്വട്ടേഷന്‍ ; അറസ്റ്റിലായതോടെ പുറത്തുവന്നത് ഞെട്ടിക്കുന്ന കൊലപാത ഗൂഢാലോചന

മരുമകനെ കൊല്ലാന്‍ നല്‍കിയത് ഒരു കോടിയുടെ ക്വട്ടേഷന്‍ ; അറസ്റ്റിലായതോടെ പുറത്തുവന്നത് ഞെട്ടിക്കുന്ന കൊലപാത ഗൂഢാലോചന
തെലങ്കാനയില്‍ നടന്ന ദുരഭിമാന കൊല വാര്‍ത്തയാകുകയാണ്. ഗര്‍ഭിണിയായ ഭാര്യയ്ക്ക് മുന്നില്‍ യുവാവിനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ സത്യം പുറത്തുവരികയാണ്. കേസിലെ മുഖ്യ പ്രതിയായ പെണ്‍കുട്ടിയുടെ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട പ്രണയ് യുടെ ഭാര്യ അമൃതയുടെ അച്ഛനായ മാരുതി റാവുവാണ് പിടിയിലായത്. ഇയാളുടെ സഹോദരന്‍ ശ്രാവണ്‍ ഉള്‍പ്പെടെ അഞ്ചു പേരും പിടിയിലായിട്ടുണ്ട്.

യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയ സുഭാഷ് ശര്‍മ, ശിവ, കോണ്‍ഗ്രസ് നേതാവ് അബ്ദുള്‍ കരീം, മുഹമ്മദ് ബാരി എന്നിവരാണ് അറസ്റ്റിലായ അഞ്ചു പേര്‍. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ സുഭാഷ് ശര്‍മയാണ് കൊല നടത്തിയതെന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു. ഇയാളെ മാരുതി റാവു കൃത്യം നടത്തുന്നതിനായി ബിഹാറില്‍ നിന്ന് വിളിച്ചുവരുത്തിയതാണ്.ഒരു കോടിയുടെ ക്വട്ടേഷനില്‍ 18 ലക്ഷം രൂപ കൊലപാതകിയ്ക്ക് അഡ്വാന്‍സായി റാവു കൈമാറിയിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ഉന്നത ജാതിയില്‍പ്പെട്ട അമൃതയെ വിവാഹം ചെയ്ത പ്രണയ് കുമാറിനെ പട്ടാപകല്‍ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ഗര്‍ഭിണിയായ ഭാര്യയ്‌ക്കൊപ്പം ആശുപത്രിയില്‍ നിന്ന് മടങ്ങവേയാണ് പ്രണയ് കൊല്ലപ്പെട്ടത്.

Other News in this category4malayalees Recommends