346 വര്‍ഷങ്ങള്‍ക്ക് ശേഷം കന്യാസ്ത്രീയെഴുത്തിയ ആ സാത്താന്‍ കത്ത് വായിച്ചെടുത്തു ; കത്ത് പറയുന്നതിങ്ങനെ

346 വര്‍ഷങ്ങള്‍ക്ക് ശേഷം കന്യാസ്ത്രീയെഴുത്തിയ ആ സാത്താന്‍ കത്ത് വായിച്ചെടുത്തു ; കത്ത് പറയുന്നതിങ്ങനെ
സാത്താന്റെ കത്ത് നാളുകള്‍ക്ക് ശേഷം വായിച്ചെടത്തു. 346 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1676 ലാണ് ഈ സംഭവം. സാത്താന്‍ ദേഹത്ത് പ്രവേശിച്ച കന്യാസ്ത്രീ നിഗൂഢത നിറഞ്ഞ കത്തെഴുതി. ലോകത്താര്‍ക്കും പരിചയമില്ലാത്ത ഭാഷയില്‍. കത്ത് അടുത്തകാലം വരെ തിരിച്ചറിയാനായില്ല. എന്നാല്‍ ഇറ്റലിയിലെ ലഡം സയന്‍സ് സെന്ററിന്റെ നേതൃത്വത്തില്‍ ഗവേഷണ സംഘം ഇതിലെ നിഗൂഢത കണ്ടെത്തി.

ഇറ്റലിയിലെ നഗരമായ സിസിലിയെ പല്‍മ ഡി മോണ്ടിഷിയാരോ എന്ന കോണ്‍വെന്റില്‍ താമസിച്ചിരുന്ന സിസ്റ്റര്‍ മരിയ ക്രോസിഫിസ എന്ന കന്യാസ്ത്രീയുടെ ദേഹത്താണ് സാത്താന്‍ പ്രവേശിച്ചത്. ഇങ്ങനെ ഒരു രാത്രി എഴുതിയതാണ് ഈ കത്ത്. ദൈവത്തിനെതിരെ തിരിക്കുന്നതായിരുന്നു ആ വാക്കുകള്‍.

ഡാര്‍ക്ക് വെബ് എന്നു പേരായ ശംഖലയില്‍ നിന്നും ലഭിച്ച സെല്‍ഫ് ഇന്റലിജന്‍സ് സംവിധാനമുള്ള കമ്പ്യൂട്ടര്‍ സോഫ്‌റ്വെയറിന്റെ സഹായത്തോടെയാണ് രഹസ്യ സന്ദേശം വായിച്ചത്. പുരാതനമായ ഗ്രീക്ക്, അറബിക്, റൂണിക് ഭാഷകളോട് സാമ്യമുള്ളതായിരുന്നു ലിപി. യേശുവും പിതാവും മരപ്പാവകളാണെന്നും മനുഷ്യാത്മാക്കളെ മുക്തിയിലേക്ക് നയിക്കാന്‍ ദൈവത്തെ അനുവദിക്കില്ലെന്നുമാണ് സാത്താന്‍ കത്തില്‍ എഴുതിയിരിക്കുന്നത്. കത്ത് എഴുതുന്നതിനിടെ അലറി വിളിക്കുകയും ബോധം കെടുകയും ചെയ്തിരുന്നു. സാത്താന്‍ തന്നോട് പറഞ്ഞ കാര്യങ്ങളാണ് എഴുതിയതെന്ന് പിന്നീട് കന്യാസ്ത്രീ പറഞ്ഞു.

Other News in this category4malayalees Recommends