അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലും ക്ലാര്‍ക്കും അറസ്റ്റില്‍

അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലും ക്ലാര്‍ക്കും അറസ്റ്റില്‍
അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പലും ക്ലര്‍ക്കും അറസ്റ്റില്‍. പരീക്ഷാപേപ്പര്‍ നോക്കാനെന്നു പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു പ്രിന്‍സിപ്പലിന്റെ മുറിയിലേക്കു വിളിച്ചുവരുത്തിയായിരുന്നു പീഡനമെന്നു പെണ്‍കുട്ടി പൊലീസിനു മൊഴി നല്‍കി. കത്തി കാണിച്ചു ഭീഷണിപ്പെടുത്തി പിന്നീടുള്ള ദിവസങ്ങളിലും പീഡിപ്പിച്ചു.

ദൃശ്യങ്ങള്‍ പകര്‍ത്തിയ ക്ലര്‍ക്ക്, സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുമെന്നു പറഞ്ഞു ഭയപ്പെടുത്തിയതായും പെണ്‍കുട്ടി വെളിപ്പെടുത്തി.വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ട കുട്ടിയെ രക്ഷിതാക്കള്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണു പീഡനവിവരം പുറത്തറിഞ്ഞത്. പെണ്‍കുട്ടി മൂന്നാഴ്ച ഗര്‍ഭിണിയായിരുന്നെന്നു പരിശോധനയില്‍ കണ്ടെത്തി.

പ്രിന്‍സിപ്പലിന്റെ ചേംബറിനകത്തുള്ള രഹസ്യമുറിയിലാണു കുട്ടിയെ പീഡിപ്പിച്ചിരുന്നതെന്നു കണ്ടെത്തിയ പൊലീസ്, ഇവിടെനിന്നു കത്തിയും കണ്ടെത്തി. പ്രതികളുടെ മൊബൈല്‍ ഫോണില്‍ പെണ്‍കുട്ടിയുടെ ചിത്രങ്ങളുണ്ടായിരുന്നെന്നു ഫുല്‍വാരിഷ് ഷരീഫ് എസ്എച്ച്ഒ ഖ്വൈസര്‍ അലാം പറഞ്ഞു.

Other News in this category4malayalees Recommends