ഡോള്‍ഫിനൊപ്പമുള്ള തൃഷയുടെ ആഘോഷം ആരാധകര്‍ക്കിഷ്ടമായില്ലേ

ഡോള്‍ഫിനൊപ്പമുള്ള തൃഷയുടെ ആഘോഷം ആരാധകര്‍ക്കിഷ്ടമായില്ലേ
ദുബായിയില്‍ അവധിയാഘോഷിക്കാനെത്തിയ താരസുന്ദരി തൃഷയ്ക്ക് ഇന്റര്‍നെറ്റില്‍ വിമര്‍ശനങ്ങളുടെ പെരുമഴ. അവധിയാഘോഷങ്ങള്‍ക്കിടെ പകര്‍ത്തിയ ചിത്രങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചപ്പോഴാണ് താരത്തിനെതിരെ നിലയ്ക്കാതെ വിമര്‍ശനമുണ്ടായത്. ഡോള്‍ഫിനൊപ്പം കെട്ടിപ്പിടിച്ചും ചുംബിച്ചും നില്‍ക്കുന്ന ചിത്രങ്ങളാണ് തൃഷ പങ്കുവച്ചിരിക്കുന്നത്.

ദുബായ് വെക്കേഷന്‍ വ്യത്യസ്തമാക്കാന്‍ ആനിമല്‍ പാര്‍ക്ക് സന്ദര്‍ശിക്കുന്നതിനിടെയാണ് നടി ഡോള്‍ഫിനൊപ്പം ചിത്രങ്ങള്‍ പകര്‍ത്തിയത്. ഇത്തരത്തില്‍ എടുത്ത നാല് ചിത്രങ്ങള്‍ ചേര്‍ത്താണ് താരം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചത്. എന്നാല്‍ ഉടനടി തിരിച്ചടിയായി കമന്റുകള്‍ എത്തിതുടങ്ങി. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതകള്‍ ചൂണ്ടിക്കാട്ടി മുമ്പ് രംഗത്തെത്തിയിട്ടുള്ള നടിയുടെ ഈ പ്രവര്‍ത്തി മുന്‍ അഭിപ്രായങ്ങള്‍ കാപട്യമാണെന്ന് തെളിയിക്കുന്നതാണെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. സമുദ്ര ജീവികളോടും മൃഗങ്ങളോടും യാതൊരു കരുതലും ഇല്ലാത്തതാണ് തൃഷയുടെ പ്രവര്‍ത്തിയെന്നും കമന്റുകളില്‍ പറയുന്നു.

Other News in this category4malayalees Recommends