താന്‍ ജീവിതത്തില്‍ പരിചയപ്പെട്ട ഏറ്റവും ക്ഷമാശീലനായ കേള്‍വിക്കാരനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് മോഹന്‍ലാല്‍

താന്‍ ജീവിതത്തില്‍ പരിചയപ്പെട്ട ഏറ്റവും ക്ഷമാശീലനായ കേള്‍വിക്കാരനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് മോഹന്‍ലാല്‍
താന്‍ ജീവിതത്തില്‍ പരിചയപ്പെട്ട ഏറ്റവും ക്ഷമാശീലനായ കേള്‍വിക്കാരനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് നടന്‍ മോഹന്‍ലാല്‍. മോദിയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചെഴുതിയ ബ്ലോഗിലാണ് മോഹന്‍ലാലിന്റെ അഭിപ്രായ പ്രകടനം. കൂടിക്കാഴ്ചയ്ക്കിടടെ പ്രധാനമന്ത്രി ഒരു വാക്കു പോലും രാഷ്ട്രീയം പറഞ്ഞില്ല എന്നത് തന്നെ അദ്ഭുതപ്പെടുത്തിയെന്ന്, മോഡിഫൈഡ് വേവ്‌സ് എന്ന തലക്കെട്ടില്‍ എഴുതിയ കുറിപ്പില്‍ മോഹന്‍ലാല്‍ പറഞ്ഞു.

നേരത്തെ അപേക്ഷിച്ചത് അനുസരിച്ചാണ് പ്രധാനമന്ത്രിയെ കാണാന്‍ അനുവാദം ലഭിച്ചത്. അദ്ഭുതകരമായി അദ്ദേഹം നേരിട്ടു വന്ന് തന്നെ സ്വീകരിക്കുകയായിരുന്നെന്ന് മോഹന്‍ലാല്‍ കുറിപ്പില്‍ പറയുന്നു. മോഹന്‍ലാല്‍ജീ എന്നു വിളിച്ച് കെട്ടിപ്പിടിച്ച് മൂന്നു തവണ തോളില്‍ തട്ടി. നാല്‍പ്പതു വര്‍ഷമായി താന്‍ സിനിമയില്‍ അഭിനയിക്കുന്നു എന്നു പറഞ്ഞപ്പോള്‍ അദ്ദേഹം വിസ്മയിച്ചു. ടെറിറ്റോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍ ആണെന്നു പറഞ്ഞപ്പോള്‍ ഏറെ താല്‍പ്പര്യത്തോടെ അതേക്കുറിച്ച് കേട്ടതായും ലാല്‍ പറഞ്ഞു.

വിശ്വശാന്തി ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നാലു കാര്യങ്ങളാണ് പ്രധാനമായും പ്രധാനമന്ത്രിയോടു സംസാരിച്ചത്. കേരളത്തിലെ ആദിവാസികളുടെ ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ നടത്താനുദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍, ആരംഭിക്കാനുദ്ദേശിക്കുന്ന കാന്‍സര്‍ കെയര്‍ സെന്ററിനെക്കുറിച്ച്, ഡല്‍ഹിയില്‍ വച്ച് നടത്താന്‍ ആഗ്രഹിക്കുന്ന ഗ്ലോബല്‍ മലയാളി റൗണ്ട ടേബിള്‍ കോണ്‍ഫറന്‍സിനെക്കുറിച്ച്, ഭാവി പദ്ധതികളില്‍ ഒന്നായ യോഗ റീഹാബിലിറ്റേഷന്‍ സെന്ററിനെക്കുറിച്ച്. ഇതിനെല്ലാം പ്രധാനമന്ത്രി സര്‍വ വിധ പിന്തുണയും വാഗ്ദാനം ചെയ്തു. തന്റെ ചെറിയ ജീവിതത്തിലെ ഒരു വലിയ സ്വപ്നത്തിന് ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ പ്രധാനമന്ത്രി നല്‍കിയ ആത്മാര്‍ഥമായ പിന്തുണ മനസ്സിനെ വല്ലാതെ സന്തോഷിപ്പിച്ചു ലാല്‍ എഴുതുന്നു.

കേരളത്തിലെ പ്രളയത്തെക്കുറിച്ച്, ഡാമുകളെക്കുറിച്ച്, എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് എല്ലാം പ്രധാനമന്ത്രി സംസ്ാരിച്ചു. കേരളത്തിന്റെ ചെറിയ കാര്യങ്ങള്‍ പോലും അദ്ദേഹം മനസിലാക്കി വച്ചിരിക്കുന്നു എന്നത് തന്നെ അദ്ഭുതപ്പെടുത്തി. രാഷ്ട്രീയത്തിന് അതീതമായി കേരളത്തിന് എല്ലാവിധ പി്ന്തുണയും നല്‍കാന്‍ സന്നദ്ധനാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു കാര്യത്തിലും അദ്ദേഹം അവകാശവാദം ഉന്നയിച്ചില്ല. കുറെ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്ന പൗരന്റെ ഭാവത്തിലായിരുന്നു സംസാരം.

കൂടിക്കാഴ്ച അവസാനിപ്പിച്ച് ഇറങ്ങുമ്പോള്‍ ''എപ്പാള്‍ വേണമെങ്കിലും നിങ്ങള്‍ക്ക് എന്നെ വന്നു കാണാം'' എന്ന് പ്രധാനമന്ത്രി പറഞ്ഞതായി കുറിപ്പില്‍ പറയുന്നു. ഏതു വലിയ വ്യക്തിത്വങ്ങളുടെ അടുത്തു നില്‍ക്കുമ്പോഴും അവരോടു വിട പറയുമ്പോഴും അതിസൂക്ഷ്മമായി ശ്രദ്ധിച്ചാല്‍ ഒരു പോസിറ്റിവ് തരംഗം നമ്മിലുണ്ടാവും. നരേന്ദ്ര മോദിയെ കണ്ടുപോരുമ്പോഴും തനിക്കത് അനുഭവപ്പെട്ടതായും മൂന്നാഴ്ച കഴിഞ്ഞിട്ടും തന്നില്‍ ആ തരംഗങ്ങള്‍ ഉണ്ടെന്നും മോഹന്‍ലാല്‍ കുറിപ്പില്‍ പറഞ്ഞു.

Other News in this category4malayalees Recommends