പ്രിയയോടുള്ള ഇഷ്ടക്കേട് അഡാര്‍ ലവ് സിനിമയോട് തീര്‍ക്കരുതെന്ന് സംവിധായകന്‍ ഒമര്‍ ലുലു

പ്രിയയോടുള്ള ഇഷ്ടക്കേട് അഡാര്‍ ലവ് സിനിമയോട് തീര്‍ക്കരുതെന്ന് സംവിധായകന്‍ ഒമര്‍ ലുലു
അഡാര്‍ ലൗവിലെ രണ്ടാമത്തെ ഗാനത്തിന് ഡിസ് ലൈക്കുകള്‍ നിറയുകയാണ്. ഇന്നലെ പുറത്തിറങ്ങിയ പാട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് പേരാണ് ഡിസ് ലൈക്ക് അടിച്ചത്. ചിത്രത്തിലെ നായിക പ്രിയ വാര്യരോടുള്ള ദേഷ്യം സിനിമയോട് തീര്‍ക്കരുതെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു. പാട്ടിന് ഡിസ് ലൈക്കുകള്‍ നിറഞ്ഞതിന് പിന്നാലെ വന്ന ഫേയ്‌സ്ബുക്ക് ലൈവിലാണ് സംവിധായകന്റെ പ്രതികരണം.

'പ്രിയയോട് ഇഷ്ടമുള്ളവര്‍ ഉണ്ടാകും അല്ലാത്തവര്‍ ഉണ്ടാകും. നിങ്ങള്‍ക്കൊരു താരത്തെ ഇഷ്ടപ്പെടാം ഇഷ്ടപ്പെടാതിരിക്കാം. പക്ഷേ അക്കാരണത്താല്‍ ഒരു സിനിമയെ കൊല്ലരുത്. പ്രിയ മാത്രമല്ല സിനിമയില്‍ ഉള്ളത്, ഒട്ടേറെ പുതുമുഖങ്ങളുള്ള ചിത്രമാണ് അഡാറ് ലൗവ്, അതിനെ പിന്തുണക്കണം' ഒമര്‍ പറഞ്ഞു.

ഒരുപാട് പേരുടെ കഷ്ടപ്പാടാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'കാശുമുടക്കിയ നിര്‍മാതാവിനുണ്ട് സ്വപ്നങ്ങള്‍, കഴിഞ്ഞ ഒന്നരവര്‍ഷമായി ഞാന്‍ ഈ ചിത്രത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുകയാണ്. അങ്ങനെ ഒരുപാട് ആളുകളുടെ കഷ്ടപ്പാടാണ് സിനിമ'.ഫ്രീക്ക് പെണ്ണേ എന്ന ഗാനം പത്ത് മണിക്കൂറില്‍ പതിനേഷ് ലക്ഷത്തിന് മുകളില്‍ ആളുകളാണ് കണ്ടത്. അതുപോലെ തന്നെ ഡിസ് ലൈക്കും കുമിഞ്ഞു കൂടുകയാണ്.

Other News in this category4malayalees Recommends