നടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു ; 25 കാരനായ യുവാവിനെതിരെ കേസ്

നടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു ; 25 കാരനായ യുവാവിനെതിരെ കേസ്
മോഡലും പ്രമുഖ ടെലിവിഷന്‍ സീരിയല്‍ നടിയുമായ യുവതിയെ 25 കാരന്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി പരാതി. രാജസ്ഥാനിലെ ആല്‍വാല്‍ ജില്ലയിലെ നിമ്രാനയില്‍ ഈ മാസം നാലിനായിരുന്നു സംഭവം. യുവതിയുടെ പരാതി പ്രകാരം ആല്‍വാര്‍ പോലീസ് കേസെടുത്തു.

മുംബൈയിലെ ഒരു കോളേജില്‍ ഡിഗ്രി പഠന കാലത്താണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം സോഷ്യല്‍മീഡിയയിലൂടെ അവര്‍ അടുത്തു. പ്രണയമായതോടെ ഡല്‍ഹിയില്‍ വച്ച് കാണാന്‍ തീരുമാനിച്ചു.

യുവാവ് പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്കെല്ലാം പരിചയപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് സെപ്തംബര്‍ നാലിന് രാജസ്ഥാനിലെ നിമ്രാനയിലേക്ക് യാത്ര പോകാന്‍ തീരുമാനിച്ചു. സുഹൃത്തുക്കള്‍ക്കൊപ്പം കാറുമായി നിമ്രാനയിലെത്തിയ ഇയാള്‍ ഇവിടെ താമസിക്കാന്‍ മുറി ബുക്ക് ചെയ്തിരുന്നു. ഇവിടെ വച്ചാണ് പീഡനത്തിന് ഇരയാക്കിയത്. പീഡന ശേഷം മുംബൈയിലേക്ക് കടന്നയാള്‍ വിവാഹം കഴിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. പോലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.

Other News in this category4malayalees Recommends