ബിജെപി പ്രതികൂട്ടില്‍ റാഫേല്‍ ഇടപാടില്‍ ഫ്രാന്‍സിന്റെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍ പുറത്ത്

ബിജെപി പ്രതികൂട്ടില്‍ റാഫേല്‍ ഇടപാടില്‍ ഫ്രാന്‍സിന്റെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍ പുറത്ത്
കേന്ദ്ര സര്‍ക്കാരിനേയും ബിജെപിയേയും പ്രതികൂട്ടിലാക്കിയ റാഫേല്‍ ഇടപാടില്‍ പ്രധാന വെളിപ്പെടുത്തലുമായി മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഓലോംഗ്. അനില്‍ അംബാനിയുടെ റിലയന്‍സിനെ ഇടപാടില്‍ പങ്കാളിയായി നിശ്ചയിച്ചത് ഇന്ത്യയാണെന്ന് ഒലോംഗ് വെളിപ്പെടുത്തി.

ഫ്രഞ്ച് വെബ്‌സൈറ്റായ മീഡിയ പാര്‍ട്ടിലാണ് അദ്ദേഹം ഇങ്ങനെ കുറിച്ചത്. ദസോള്‍ട്ട് കമ്പനിയ്ക്ക് അനില്‍ അംബാനിയെ തിരഞ്ഞെടുത്തതില്‍ പങ്കില്ല. റിലയന്‍സിനെ നിശ്ചയിച്ചത് ഫ്രഞ്ച് കമ്പനിയാണെന്ന പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്റെ വാക്കുകള്‍ കള്ളമാണെന്ന് പുറത്തുവരികയാണ്.

2016 ലാണ് മോദി സര്‍ക്കാര്‍ ഫ്രഞ്ച് സര്‍ക്കാരുമായി നേരിട്ട് വിമാനം വാങ്ങാനുള്ള കരാര്‍ ഒപ്പിട്ടത്. ദേശീയ സുരക്ഷ മുന്‍നിര്‍ത്തി റാഫേല്‍ ഇടപാടിലെ വിശദാംശങ്ങള്‍ പുറത്തുവിടില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് കോണ്‍ഗ്രസ് ശക്തമായി ആരോപിക്കുകയാണ്.

Other News in this category4malayalees Recommends