യുഎഇയില്‍ ഉല്ലാസയാത്രയ്ക്ക് പോയ ഏഷ്യാക്കാരി മലമുകളില്‍ നിന്ന് വീണ് മരിച്ചു

യുഎഇയില്‍ ഉല്ലാസയാത്രയ്ക്ക് പോയ ഏഷ്യാക്കാരി മലമുകളില്‍ നിന്ന് വീണ് മരിച്ചു
റാസല്‍ഖൈമ: ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ഉല്ലാസയാത്രയ്ക്ക് പോയ ഏഷ്യാക്കാരി മലമുകളില്‍ നിന്ന് വീണ് മരിച്ചു. ഗലീലിയ മലയിലാണ് അപകടമുണ്ടായത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെ അപകടത്തില്‍ പെട്ട സ്ത്രീയുടെ ഭര്‍ത്താവ് ആണ് പൊലീസിനെ വിളിച്ച് അപകടവിവരം അറിയിച്ചത്. ഭക്ഷണവും വെള്ളവും തീര്‍ന്നതോടെ അവര്‍ തളരുകയും തിരികെ വരും വഴി മലമുകളില്‍ നിന്ന് തെന്നി വീഴുകയുമായിരുന്നുവെന്നാണ് ഭര്‍ത്താവിന്റെ വിശദീകരണം. പൊലീസും രക്ഷാസേനയും എത്തും മുമ്പ് തന്നെ പ്രദേശവാസികളുടെ സഹായത്തോടെ ഇവരെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ഗുരുതരമായി പരിക്കേറ്റ ഇവര്‍ വഴി മധ്യേ മരിക്കുകയായിരുന്നു.

മൃതദേഹം സഖര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് റാസല്‍ഖൈമ പൊലീസ് അന്വേഷണം ആരംഭിച്ചു.

സന്ദര്‍ശകരും മറ്റും ഇത്തരം സന്ദര്‍ഭങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് നിര്‍ദേശിച്ചു. വൈകുന്നേരങ്ങളിലുളള ഇത്തരം യാത്രകള്‍ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. ഇത്തരം പ്രദേശങ്ങളില്‍ പരിചയമുളള മലകയറ്റക്കാരുടെ സേവനം തേടണമെന്നും പൊലീസ് പറഞ്ഞു.
Other News in this category4malayalees Recommends