ബിഷപ്പിനെതിരെ ശക്തമായ തെളിവുകള്‍ ; കന്യാസ്ത്രീ പറഞ്ഞ ദിവസങ്ങളില്‍ ഒപ്പമുണ്ടായിരുന്നതായി തെളിഞ്ഞു

ബിഷപ്പിനെതിരെ ശക്തമായ തെളിവുകള്‍ ; കന്യാസ്ത്രീ പറഞ്ഞ ദിവസങ്ങളില്‍ ഒപ്പമുണ്ടായിരുന്നതായി തെളിഞ്ഞു
കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്തത് മൂന്നു ദിവസമായി 23 മണിക്കൂറോളമാണ്. ബിഷപ് കുറ്റം ചെയ്തിട്ടുണ്ടെന്ന് തെളിഞ്ഞതോടെയാണ് അറസ്റ്റ് ചെയ്തത്.

പ്രധാന തെളിവുകളിങ്ങനെ

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് കന്യാസ്ത്രീയുടെ വൈദ്യ പരിശോധനാ ഫലം ആരോപണം ശരിവയ്ക്കുന്നതായിരുന്നു. കോടതിയില്‍ രഹസ്യ മൊഴി. 13 തവണ പീഡനം നടന്നതിന്റെ തീയതിയും സ്ഥലവും ഉള്‍പ്പെടെ വിവരങ്ങള്‍ നല്‍കി. കന്യാസ്ത്രീ പറഞ്ഞ ദിവസങ്ങളില്‍ ബിഷപ്പ് ഒപ്പമുണ്ടായിരുന്നുവെന്ന് കണ്ടെത്തി. ബിഷപ് കന്യാസ്ത്രീയ്ക്ക് അയച്ച മൊബൈല്‍ സന്ദേശങ്ങളുടെ പകര്‍പ്പ് പോലീസിന് കൈമാറി.

കന്യാസ്ത്രീ പരാതി പറഞ്ഞതായി മറ്റ് കന്യാസ്ത്രീകളും വൈദീകരും കൊടുത്ത മൊഴി നിര്‍ണ്ണായകമായി.

ജലന്ധര്‍ രൂപതയുടെ അച്ചടക്ക നടപടിക്കും മാസങ്ങള്‍ക്കു മുമ്പ് അട്ടപ്പാടി ധ്യാനകേന്ദ്രത്തിലെ കുമ്പസാര വേളയില്‍ പീഡനത്തെ കുറിച്ച് പറഞ്ഞിരുന്നതായി കന്യാസ്ത്രീ മൊഴി നല്‍കിയിരുന്നു. അവര്‍ ധ്യാനകേന്ദ്രത്തിലെത്തിയതായി പോലീസ് സ്ഥിരീകരിച്ചു .

Other News in this category4malayalees Recommends