ഇന്ത്യന്‍ ദേശീയഗാനം ആലപിക്കുന്ന പാകിസ്ഥാനിയുടെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍

ഇന്ത്യന്‍ ദേശീയഗാനം ആലപിക്കുന്ന പാകിസ്ഥാനിയുടെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍
ദുബായ്: ഇന്ത്യന്‍ ദേശീയഗാനം ആലപിക്കുന്ന പാകിസ്ഥാനി യുവാവിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. ദുബായില്‍ താമസിക്കുന്ന പാക് യുവാവ് അദില്‍ താജ് എന്ന യുവാവിന്റെ ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്.

കഴിഞ്ഞദിവസമാണ് ഈ ദൃശ്യങ്ങള്‍ അപ് ലോഡ് ചെയ്തിരിക്കുന്നത്. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം നടന്ന ക്രിക്കറ്റ് മത്സരത്തിനിടെയാണ് ആവേശഭരിതനായ യുവാവ് ആയിരങ്ങളോടൊപ്പം ഇന്ത്യന്‍ ദേശീയഗാനം ആലപിച്ചിരിക്കുന്നത്. ടിക്ക് ഓക് എന്ന വീഡിയോ ഷെയറിങ് ആപ്പിലാണഅ യുവാവ് ഈ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

താന്‍ വലിയ ബോളിവുഡ് ആരാധകനാണെന്നും ഹിന്ദി സിനിമകളിലൂടെയാണ് താന്‍ ഇന്ത്യന്‍ ദേശീയഗാനം കേട്ട് പഠിച്ചതെന്നും ഇദ്ദേഹം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. കഭി ഖുശി കഭിഘം എന്ന സിനിമയിലെ ഒരു രംഗത്ത് അതിവൈകാരികമായി ദേശീയഗാനം ആലാപിക്കുന്നുണ്ട്. ഇന്ത്യയുടെ എല്ലാ ക്രിക്കറ്റ് മത്സരത്തിന് മുമ്പും ആലപിക്കുന്ന ദേശീയഗാനം താന്‍ പഠിക്കാന്‍ ശ്രമിക്കാറുണ്ടായിരുന്നെന്നും താജ് വ്യക്തമാക്കി. നാല് വര്‍ഷം മുമ്പ് തന്റെ സഹോദരന്റെ മകളാണ് ദേശീയ ഗാനം തന്നെ പൂര്‍ണമായും പഠിപ്പിച്ചത്. അവള്‍ ദുബായിലെ ഇന്ത്യന്‍ സ്‌കൂളില്‍ നിന്നാണ് ദേശീയഗാനം പഠിച്ചതെന്നും താജ് പറഞ്ഞു.

പാക് ദേശീയഗാനം ആലപിച്ചപ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ എഴുന്നേറ്റ് നിന്ന് ആദരിച്ചത് തന്നെ ആകര്‍ഷിച്ചതായും അത് കൊണ്ടാണ് ഇന്ത്യന്‍ ദേശീൂയഗാനം ആലപിച്ചപ്പോള്‍ ഒപ്പം ആലപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ പ്രധാനമന്ത്രിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇങ്ങനെ പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു. അവര്‍ ഒരു ചുവട് മുന്നോട്ട് വയ്ക്കുമ്പോള്‍ തങ്ങള്‍ രണ്ട് ചുവട് മുന്നോട്ട് ചെല്ലണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായമെന്നും താജ് കൂട്ടിച്ചേര്‍ത്തു.

നിരവധി പേരാണ് ഇദ്ദേഹത്തെ അഭിനന്ദനം അറിയിക്കുന്നത്. ഇന്ത്യന്‍ ദേശീയഗാനം ആലപിച്ച് പാകിസ്ഥാനി ഹൃദയം കവരുന്നു എന്ന ടാഗ് ലൈനോടെയാണ് ഇതിനെ സ്വാഗതം ചെയ്തിരിക്കുന്നത്.
Other News in this category4malayalees Recommends