ഇന്ധന വിലയില്‍ വീണ്ടും വന്‍ വര്‍ധനവ്; മുംബൈയില്‍ പെട്രോള്‍ വില 90 കടന്നു

ഇന്ധന വിലയില്‍ വീണ്ടും വന്‍ വര്‍ധനവ്; മുംബൈയില്‍ പെട്രോള്‍ വില 90 കടന്നു
മുംബൈ: രാജ്യത്ത് പെട്രോള്‍ വിലയില്‍ വീണ്ടും വര്‍ധനവ്. മുംബൈയില്‍ തിങ്കളാഴ്ച പെട്രോള്‍ വില ലിറ്ററിന് 90.08 രൂപയായി ഉയര്‍ന്നു. ആദ്യമായാണ് ഒരു മെട്രോ നഗരത്തില്‍ പെട്രോള്‍ വില 90 കടക്കുന്നത്.

കഴിഞ്ഞ ദിവസം മുംബൈയില്‍ പെട്രോളിന് 89.96 രൂപയായിരുന്നു. ഡല്‍ഹിയില്‍ പെട്രോളിന് 82.61 രൂപയും ഡീസലിന് 73.97 രൂപയുമായിരുന്നു ഇന്നലത്തെ വില.
Other News in this category4malayalees Recommends