വെപ്പുപല്ലുളളവര്‍ ജാഗ്രതൈ-ഉറക്കത്തില്‍ വെപ്പുപല്ലു വിഴുങ്ങിയ ഫിലിപ്പൈന്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വെപ്പുപല്ലുളളവര്‍ ജാഗ്രതൈ-ഉറക്കത്തില്‍ വെപ്പുപല്ലു വിഴുങ്ങിയ ഫിലിപ്പൈന്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
റാസല്‍ഖൈമ: അബദ്ധത്തില്‍ വെപ്പുപല്ലുവിഴുങ്ങിയ യുവതിയെ ഉടന്‍ ആശുപത്രിയിലെത്തിക്കാനായതിനാല്‍ ജീവന്‍ തിരിച്ച് കിട്ടി. ആശുപത്രിയിലെത്തിച്ച് ഉടന്‍ ശസ്ത്രക്രിയ നടത്തി പല്ല് പുറത്തെടുക്കാന്‍ കഴിഞ്ഞതിനാലാണ് ജീവന്‍ രക്ഷിക്കാനായത്.

റാസല്‍ ഖൈമയിലാണ് സംഭവം. പല്ല് ഊുരി വയ്ക്കാതെ കിടന്നുറങ്ങിയപ്പോള്‍ 38കാരി അബദ്ധത്തില്‍ വിഴുങ്ങുകയായിരുന്നു. അസ്വസ്ഥത തോന്നി എഴുന്നേറ്റ് വെള്ളം കുടിച്ചപ്പോഴാണ് പല്ല് വിഴുങ്ങിയതായി മനസിലാക്കിയത്. തുടര്‍ന്ന് ശ്വാസ തടസവുമുണ്ടായി. ഉടന്‍ തന്നെ ഇബ്രാഹിം ബിന്‍ ഹമദ് ഉബൈദുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പതിനഞ്ച് മിനിറ്റിനകം പല്ല് പുറത്തെടുക്കാനായി. അന്നനാളത്തിന്റെ മധ്യഭാഗത്തായി പല്ല് കുരുങ്ങി കിടക്കുകയായിരുന്നു.
Other News in this category4malayalees Recommends