കാനഡയിലെ ഇമിഗ്രേഷന്‍ പ്രൊസസിംഗില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ഉപയോഗിക്കുന്നതിനെതിരെ കടുത്ത മുന്നറിയിപ്പ്; ഇതിലൂടെ അപേക്ഷകരുടെ സ്വകാര്യത, മനുഷ്യാവകാശം തുടങ്ങിയ ലംഘിക്കപ്പെടും; കടുത്ത വിവേചനമുണ്ടാകും; കുടിയേറ്റക്കാരുടെ ജീവിതം വച്ചുള്ള കളിയെന്ന്

കാനഡയിലെ ഇമിഗ്രേഷന്‍ പ്രൊസസിംഗില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ഉപയോഗിക്കുന്നതിനെതിരെ കടുത്ത മുന്നറിയിപ്പ്; ഇതിലൂടെ അപേക്ഷകരുടെ സ്വകാര്യത, മനുഷ്യാവകാശം തുടങ്ങിയ ലംഘിക്കപ്പെടും; കടുത്ത വിവേചനമുണ്ടാകും; കുടിയേറ്റക്കാരുടെ ജീവിതം വച്ചുള്ള കളിയെന്ന്
ഇമിഗ്രേഷന്‍ പ്രൊസസിംഗില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ വ്യാപകമായി ഉപയോഗിക്കുന്നതിനുള്ള ഫെഡറല്‍ ഗവണ്‍മെന്റിന്റെ നീക്കം ദൂരവ്യാപകമായ ഫലമുണ്ടാക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി പുതിയൊരു പഠനം രംഗത്തെത്തി. ഇമിഗ്രന്റ് ഫയലുകള്‍ സ്‌ക്രീന്‍ ചെയ്യാനും പ്രൊസസ് ചെയ്യാനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ വ്യാപകമായി ഉപയോഗിച്ചാല്‍ അത് വിവേചനം സൃഷ്ടിക്കാനിടയാക്കുമെന്നും അപേക്ഷകരുടെ സ്വകാര്യത, മനുഷ്യാവകാശങ്ങള്‍ തുടങ്ങിയവ ലംഘിക്കപ്പെടുമെന്നുമുള്ള മുന്നറയിപ്പും ശക്തമായി.

യൂണിവേഴ്‌സിറ്റി ഓഫ് ടൊറന്റോയിലെ സിറ്റിസണ്‍ ലാബ് നടത്തിയ ഗവേഷണത്തിലാണ് ഇതിന്റെ അപകടസാധ്യത എടുത്ത് കാട്ടപ്പെട്ടിരിക്കുന്നത്. ഇമിഗ്രേഷന്‍ അപേക്ഷകളുമായി ബന്ധപ്പെട്ട് ഓട്ടോമേറ്റഡ് ഡിസിഷന്‍-മേയ്ക്കിംഗ് ഉണ്ടാകുന്നതിലൂടെ എത്തരത്തില്‍ തകരാറുകളും പാകപ്പിഴകളുമുണ്ടാകുമെന്ന കാര്യം ഈ പഠനം ചുരുക്കി വിവരിക്കുന്നുണ്ട്. ഇത്തരം സാങ്കേതികള്‍ക്ക് സംഭവിക്കുന്ന പിഴവുകള്‍ മൂലം കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും ജീവിതം പന്താടാന്‍ കാരണമായിത്തീരുമെന്നും ഈ പഠനം മുന്നറിയിപ്പേകുന്നു.

ഈ പഠനത്തിന്റെ ഓഥര്‍മാര്‍ ഇത് സംബന്ധിച്ച പരിഷ്‌കാരം നടപ്പിലാക്കുമ്പോള്‍ പാലിക്കേണ്ടുന്ന ഏഴ് നിര്‍ദേശങ്ങളാണ് മുന്നോട്ട് വച്ചിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇമിഗ്രേഷന്‍ പ്രൊസസിംഗില്‍ സ്വീകരിക്കുമ്പോള്‍ കടുത്ത സുതാര്യത ഉറപ്പ് വരുത്തണമെന്നും ഇത് സംബന്ധിച്ച കാര്യങ്ങളെല്ലാം ജനങ്ങളെ യഥാസമയം അറിയിക്കേണ്ടിയിരിക്കുന്നുവെന്നും പഠനത്തിന് പുറകില്‍ പ്രവര്‍ത്തിച്ചവര്‍ നിര്‍ദേശിക്കുന്നു. ഇത് കാരണമുണ്ടാകുന്ന പിഴവുകളെല്ലാം അടച്ച് കൊണ്ടും പര്യാപ്തമായ മേല്‍നോട്ടം നടത്തിക്കൊണ്ടും മാത്രമേ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെയും മറ്റ് സാങ്കേതിക വിദ്യകളെയും സ്വീകരിക്കാവൂ എന്നും അവര്‍ ഫെഡറല്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്നു.

Other News in this category4malayalees Recommends