17 കാരി പ്രസവിച്ചു ; അയല്‍ക്കാരനായ 21 കാരന്‍ അറസ്റ്റിലായി

17 കാരി പ്രസവിച്ചു ; അയല്‍ക്കാരനായ 21 കാരന്‍ അറസ്റ്റിലായി
കിളിമാനൂര്‍ ; അയല്‍വാസിയായ 21 കാരന്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പറയുന്ന 17 കാരി തിരുവനന്തപുരം എസ് എടി ആശുപത്രിയില്‍ പ്രസവിച്ചു. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് അടയമണ്‍ വട്ടലില്‍ സ്വദേശി രഞ്ചി (21) നെ കളിമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

ടാപ്പിംഗ് തൊഴിലാണിയാള്‍. അടയമണ്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് കഴിഞ്ഞ ദിവസം എസ്എടിയില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ ഇയാള്‍ പല തവണ താല്‍പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും വീട്ടുകാര്‍ നിരസിക്കുകയായിരുന്നു.

പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാലും അയല്‍പക്ക ബന്ധം വേണ്ടെന്ന് വച്ചുമാണ് നിരസിച്ചത്. പെണ്‍കുട്ടി ആശുപത്രിയിലെത്തിയപ്പോഴാണ് ഗര്‍ഭിണിയായിരുന്നുവെന്ന് വീട്ടുകാര്‍ അറിയുന്നത്. രഞ്ചിത്തിനെ ആറ്റിങ്ങല്‍ കോടതി റിമാന്‍ഡ് ചെയ്തു.

Other News in this category4malayalees Recommends