ബ്രിട്ടീഷ് കൊളംബിയ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാം ടെക് പൈലറ്റ് പ്രോഗ്രാമിലേക്ക് രജിസ്ട്രര്‍ ചെയ്ത 28 പേര്‍ക്ക് ഇന്‍വിറ്റേഷന്‍സ് ടു അപ്ലൈ നല്‍കി; ടെക് പൈലറ്റ് ഡ്രോ നടന്നത് 26ന്; ഒരു വര്‍ഷമെങ്കിലും ദൈര്‍ഘ്യമുള്ള ഒരു ജോബ് ഓഫര്‍ നിര്‍ബന്ധം

ബ്രിട്ടീഷ് കൊളംബിയ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാം ടെക് പൈലറ്റ് പ്രോഗ്രാമിലേക്ക് രജിസ്ട്രര്‍ ചെയ്ത 28 പേര്‍ക്ക് ഇന്‍വിറ്റേഷന്‍സ് ടു അപ്ലൈ നല്‍കി; ടെക് പൈലറ്റ് ഡ്രോ നടന്നത് 26ന്; ഒരു വര്‍ഷമെങ്കിലും ദൈര്‍ഘ്യമുള്ള ഒരു ജോബ് ഓഫര്‍ നിര്‍ബന്ധം

ബ്രിട്ടീഷ് കൊളംബിയ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാം പ്രൊവിന്‍ഷ്യല്‍ നോമിനേഷനായി 28 ഇന്‍വിറ്റേഷന്‍സ് ടു അപ്ലൈ സെപ്റ്റംബര്‍ 26ന് നടന്ന ടെക് പൈലറ്റ് ഡ്രോയില്‍ ഇഷ്യൂ ചെയ്തു. പ്രവിശ്യയിലെ ടെക് പൈലറ്റ് പ്രോഗ്രാമിലേക്ക് രജിസ്ട്രര്‍ ചെയ്ത ബ്രിട്ടീഷ് കൊളംബിയ ഇമിഗ്രേഷന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കാണിത് നല്‍കിയിരിക്കുന്നത്. ബ്രിട്ടീഷ് കൊളംബിയ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാ( ബിസി പിഎന്‍പി)മിലേക്ക് ഇന്‍വിറ്റേഷന്‍ ലഭിക്കുന്നവര്‍ക്ക് നിര്‍ബന്ധമായും ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും ദൈര്‍ഘ്യമുള്ള ഒരു ജോബ് ഓഫര്‍ വേണമെന്ന് നിബന്ധനയുണ്ട്.


ബിസി പിഎന്‍പി ടെക് പൈലറ്റിലെ 29 പ്രധാനപ്പെട്ട ഒക്യുപേഷനുകളില്‍ ഒന്നിലേക്കുള്ള ജോബ് ഓഫറായിരിക്കണമിത്. ബ്രിട്ടീഷ് കൊളംബിയ നോമിനേററ് ചെയ്യുന്ന എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികള്‍ക്ക് തങ്ങളുടെ കോംപ്രഹെന്‍സീവ് റാങ്കിംഗ് സിസ്റ്റത്തിലേക്ക് 600 പോയിന്റുകള്‍ അധികമായി ലഭിക്കുന്നതാണ്.ബ്രിട്ടീഷ് കൊളംബിയ പിഎന്‍പി ടെക്ക് പൈലറ്റിലേക്ക് തികച്ചും സൗജന്യമായി രജിസ്ട്രര്‍ ചെയ്യാന്‍ സാധിക്കും. ഇതിനായി ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ ബ്രിട്ടീഷ് കൊളംബിയയിലെ തൊഴിലുടമയെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രദാനം ചെയ്യേണ്ടതുണ്ട്.

വളരെ കുറഞ്ഞ പ്രൊസസിംഗ് സമയം മാത്രമേ ടെക്ക് പൈലറ്റിന് വേണ്ടി വരുന്നുള്ളൂവെന്നാണ് ബിസി പിഎന്‍പി പറയുന്നത്. അതായത് ഇതിലേക്കായി അപേക്ഷ സമര്‍പ്പിച്ചാല്‍ രണ്ട് മുതല്‍ മൂന്ന് വരെ മാസങ്ങള്‍ മാത്രമേ പ്രൊസസ് ചെയ്യാന്‍ വേണ്ടി വരുന്നുള്ളൂ. ബിസി പിഎന്‍പിയിലൂടെ കാനഡയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം ബിസി പിഎന്‍പിയുടെ സ്‌കില്‍സ് ഇമിഗ്രേഷന്‍ രജിസ്‌ട്രേഷന്‍ സിസ്റ്റത്തിലൂടെ ഒരു ഓണ്‍ലൈന്‍ പ്രൊഫൈല്‍ പൂര്‍ത്തിയാക്കി സമര്‍പ്പിക്കുകയാണ് ചെയ്യേണ്ടത്.

Other News in this category4malayalees Recommends