അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കാനെത്തുന്നു....!! നിര്‍ണായക വെളിപ്പെടുത്തലുമായി ബ്യൂറോ ഓഫ് സൗത്ത് ആന്‍ഡ് സെന്‍ട്രല്‍ ഏഷ്യ റീജിയന്‍ സെക്രട്ടറി; റിപ്പബ്ലിക്ക് ദിനത്തിലെ മുഖ്യാതിഥിയായി ട്രംപിനെ ക്ഷണിച്ച് മോഡി

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കാനെത്തുന്നു....!! നിര്‍ണായക വെളിപ്പെടുത്തലുമായി ബ്യൂറോ ഓഫ് സൗത്ത്  ആന്‍ഡ് സെന്‍ട്രല്‍ ഏഷ്യ റീജിയന്‍ സെക്രട്ടറി;  റിപ്പബ്ലിക്ക് ദിനത്തിലെ മുഖ്യാതിഥിയായി ട്രംപിനെ ക്ഷണിച്ച്  മോഡി
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികം വൈകാതെ ഇന്ത്യാ സന്ദര്‍ശനത്തിന് എത്തിയേക്കുമെന്ന് സൂചന. ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം വികസിച്ച് വരുന്നതിനെ തുടര്‍ന്നാണ് ട്രംപ് ഇതിനൊരുങ്ങുന്നതെന്ന് ട്രംപ് ഭരണകൂുടത്തിലെ ഒരു ഒഫീഷ്യല്‍ ഇന്ന് വെളിപ്പെടുത്തി. അടുത്ത വര്‍ഷത്തെ ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനത്തിലെ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരത്തെ തന്നെ ട്രംപിനെ ക്ഷണിച്ചിരുന്നു.

ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്ന കാര്യം പരിഗണിച്ച് വരുന്നുവെന്നാണ് ബ്യൂറോ ഓഫ് സൗത്ത് ആന്‍ഡ് സെന്‍ട്രല്‍ ഏഷ്യ റീജിയന്‍ സെക്രട്ടറിയായ ആലീസ് വെല്‍സ് പിടിഐയോട് ഇന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. എപ്പോഴാണ് ട്രംപിന് ഇന്ത്യ സന്ദര്‍ശിക്കാന്‍ സാധിക്കുകയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ആലീസ്. എന്നാല്‍ എപ്പോഴാണ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കാനെത്തുകയെന്ന് കൃത്യമായി പറയാന് തനിക്കിപ്പോള്‍ സാധിക്കില്ലെന്നും ആലീസ് വ്യക്തമാക്കുന്നു.

താന്‍ ഇന്ത്യയെ സ്‌നേഹിക്കുന്നുവെന്നും തന്റെ സുഹൃത്തായ നരേന്ദ്രമോഡിയെ ആശംസകള്‍ അറിയിക്കണമെന്നും ന്യൂയോര്‍ക്കില്‍ തിങ്കളാഴ്ച വച്ച് നടന്ന കൗണ്ടര്‍ നാര്‍കോട്ടിക്‌സ് ഹൈ ലെവല്‍ ഇവന്റില്‍ പങ്കെടുക്കാനെത്തിയ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനോട് പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം മോഡി ട്രംപിനെ ചുരുങ്ങിയത് രണ്ട് പ്രാവശ്യമെങ്കിലും നേരിട്ട് കണ്ടിരുന്നു. വാഷിംഗ്ടണില്‍ ഉഭയകക്ഷി സന്ദര്‍ശനത്തിന് പോയപ്പോഴും തുടര്‍ന്ന് മനിലയില്‍ ഒരു സമ്മിറ്റിന് പോയപ്പോഴുമായിരുന്നു അവ.

Other News in this category4malayalees Recommends