ലൈംഗീക പീഡനം നേരിട്ടെന്ന് വീഡിയോ പോസ്റ്റ് ചെയ്ത യുവതിയെ പോലീസ് പിടിച്ച് ജയിലിലാക്കി ; ഈജിപ്ഷ്യന്‍ യുവതി ഇനി രണ്ടു വര്‍ഷം ജയിലില്‍ കിടക്കണം

ലൈംഗീക പീഡനം നേരിട്ടെന്ന് വീഡിയോ പോസ്റ്റ് ചെയ്ത യുവതിയെ പോലീസ് പിടിച്ച് ജയിലിലാക്കി ; ഈജിപ്ഷ്യന്‍ യുവതി ഇനി രണ്ടു വര്‍ഷം ജയിലില്‍ കിടക്കണം
ലൈംഗീക പീഡനം നേരിട്ടിട്ടുണ്ടെന്ന് പറഞ്ഞ് വീഡിയോ പോസ്റ്റ് ചെയ്ത യുവതിയെ പോലീസ് അറസ്റ്റു ചെയ്തു ജയിലിലാക്കി. ഈജിപ്ഷ്യന്‍ യുവതിയായ മനുഷ്യാവകാശ പ്രവര്‍ത്തക അമാല്‍ ഫാത്തിമയ്ക്ക് രണ്ടു വര്‍ഷം തടവാണ് ശിക്ഷ വിധിച്ചത്.

അമാല്‍ ഫാത്തി കഴിഞ്ഞ മേയിലാണ് താന്‍ ലൈംഗീക പീഡനത്തിന് ഇരയായെന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും വീഡിയോയില്‍ ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് പോലീസ് ഫാത്തിയുടെ വീട്ടിലെത്തി ഭര്‍ത്താവിനും മകനുമൊപ്പം അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് ഭര്‍ത്താവിനേയും മകനേയും പോലീസ് വിട്ടയച്ചു.

വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനും സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിച്ചതിനും ഫാത്തിയ്ക്ക് രണ്ടു വര്‍ഷം പിഴയും പതിനായിരം ഈജിപ്ഷ്യന്‍ പൗണ്ട് പിഴയുമാണ് ശിക്ഷ. ഫാത്തിയുടെ തീവ്രവാദ ബന്ധത്തെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. ഏപ്രില്‍ 6 എന്ന യുവജനസംഘടനയില്‍ ഫാത്തി അംഗമായിരുന്നുവെന്നും ആ സംഘടന ഇപ്പോള്‍ നിരോധിച്ചിരിക്കുകയാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു .

Other News in this category4malayalees Recommends