അക്തര്‍ ബോള്‍ ചെയ്യുമ്പോള്‍ ഭയപ്പെട്ടിരുന്നു ; തുറന്നു പറഞ്ഞ് സേവാഗ്

അക്തര്‍ ബോള്‍ ചെയ്യുമ്പോള്‍ ഭയപ്പെട്ടിരുന്നു ; തുറന്നു പറഞ്ഞ് സേവാഗ്
അടിച്ചു തകര്‍ക്കുന്ന താരമാണ് വീരേന്ദര്‍ സേവാഗ് .ഏത് ബോളും ഏത് രീതിയിലും അടിച്ചു പറത്താനുള്ള ചങ്കൂറ്റം വീരുവിനുണ്ട്. ഇന്ത്യയ്ക്ക് വേണ്ടി നിര്‍ണായകമായ പല സമയത്തും തന്റെ ഈ ചങ്കൂറ്റം വീരു പുറത്തെടുക്കുകയും ടീമിനെ കരയ്‌ക്കെത്തിക്കുകയും ചെയ്തിരുന്നു.

എന്നാല്‍, തനിക്ക് പേടിയുള്ള ബോളറെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ഇപ്പോള്‍ സേവാഗ്. പാക് ബൗളര്‍ ഷുഹൈബ് അക്തറിനെയായിരുന്നു തനിക്ക് ഭയമെന്നാണ് സെവാഗ് തുറന്നു പറഞ്ഞത്. എപ്പോള്‍ വേണമെങ്കിലും അക്തറിന്റെ പന്ത് കാലിലോ ഹെല്‍മറ്റിലോ പതിക്കാം. പതലവണ അക്തറിന്റെ ബൗണ്‍സറുകള്‍ തന്റെ ഹെല്‍മറ്റില്‍ പതിച്ചിട്ടുണ്ട്. അക്തറിനെ ഭയമായിരുന്നെങ്കിലും അദ്ദേഹത്തിന്റെ പന്തുകള്‍ അടിച്ചുപറത്താന്‍ ഇഷ്ടമായിരുന്നെന്നും സെവാഗ് വെളിപ്പെടുത്തി.

അതേസമയം, കളിക്കളത്തിലെ കളി ഇവര്‍ രണ്ട് പേരും അവസാനിപ്പിച്ചിട്ടുണ്ടെങ്കിലും കളത്തിന് പുറത്തുള്ള കളിയില്‍ രണ്ട് പേരും ഇടയ്ക്കിടയ്ക്ക് കൊമ്പുകോര്‍ക്കാറുണ്ട്. ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന് പക്വത പോര റാവല്‍പിണ്ഡി എക്‌സ്പ്രസ് സേവാഗിനെ കുറിച്ച് പരാമര്‍ശം നടത്തിയത് ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. ബാറ്റിംഗിനെക്കുറിച്ചല്ല സേവാഗിന്റെ കളത്തിന് പുറത്തെ കമന്റുകളെക്കുറിച്ചാണ് അക്തര്‍ പറഞ്ഞത്.

ഷോയിബ് അക്തര്‍ ഇന്ത്യയെ പുകഴ്ത്തുന്നതിന് പിന്നില്‍ ബിസിനസ് താല്‍പര്യങ്ങളാണ് എന്ന സേവാഗിന്റെ വാക്കുകളാണ് താരത്തെ ചൊടിപ്പിച്ചിരുന്നത്.

Other News in this category4malayalees Recommends