ഓസ്‌ട്രേലിയന്‍ കുടിയേറ്റത്തിന്റെ പുതിയ കണക്കുകള്‍; പിആര്‍ ഇമിഗ്രന്റുകളില്‍ കൂടുതലും ഏഷ്യക്കാര്‍; 2016-17ല്‍ പിആര്‍ ഇമിഗ്രന്റുകളുടെ 56 ശതമാനം ഇന്‍ടേക്കുകളും ഏഷ്യയില്‍ നിന്ന്; ഏഷ്യന്‍ കുടിയേറ്റക്കാരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരും ചൈനക്കാരും

ഓസ്‌ട്രേലിയന്‍ കുടിയേറ്റത്തിന്റെ പുതിയ കണക്കുകള്‍;  പിആര്‍ ഇമിഗ്രന്റുകളില്‍ കൂടുതലും ഏഷ്യക്കാര്‍; 2016-17ല്‍ പിആര്‍ ഇമിഗ്രന്റുകളുടെ 56 ശതമാനം ഇന്‍ടേക്കുകളും ഏഷ്യയില്‍ നിന്ന്; ഏഷ്യന്‍ കുടിയേറ്റക്കാരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരും ചൈനക്കാരും

ഓസ്‌ട്രേലിയ പിആര്‍ ഇമിഗ്രന്റുകളില്‍ ഭൂരിഭാഗവും ഏഷ്യക്കാരാണെന്ന് ഏറ്റവും പുതിയ കണക്കുകളുമായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോം അഫയേര്‍സ് രംഗത്തെത്തി. ഇത് പ്രകാരം 2016-17ല്‍ പിആര്‍ ഇമിഗ്രന്റുകളുടെ 56 ശതമാനം ഇന്‍ടേക്കുകളും ഏഷ്യയില്‍ നിന്നാണ്. ലോകത്തിലെ പല ജനതയെയും പോലെ ഓസ്‌ട്രേലിയയിലെ ജനസംഖ്യയിലും വയോജനങ്ങള്‍ പെരുകി വരുന്ന അവസ്ഥയുണ്ടെന്നാണ് ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ഡെമോഗ്രാഫറായ ലിസ് അല്ലെന്‍ വെളിപ്പെടുത്തുന്നത്.


ഇതിന് പുറമെ കുടിയേറ്റക്കാരെ ആകര്‍ഷിക്കുന്ന കാര്യത്തില്‍ ഓസ്‌ട്രേലിയക്ക് യുകെ , യുഎസ്, കാനഡ, എന്നീ രാജ്യങ്ങളില്‍ നിന്നും കടുത്ത മത്സരം നേരിടേണ്ടി വരുന്നുവെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു. ആഗോള റീജിയണുകളില്‍ നിന്നും ഓസ്‌ട്രേലിയ നിലവില്‍ സ്‌കില്‍ഡ് വര്‍ക്കര്‍മാരെ തേടിക്കൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ഏഷ്യയില്‍ ഇന്ത്യ, ചൈന എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതലായി ഓസ്‌ട്രേലിയയിലേക്ക് കുടിയേറ്റമുണ്ടാകുന്നതെന്നും അല്ലെന്‍ വിശദീകരിക്കുന്നു.

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഓസ്‌ട്രേലിയന്‍ ജനസംഖ്യ 25 മില്യണിലെത്തിയിരിക്കുകയാണെന്നാണ് ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിറ്റിക്‌സ് വെളിപ്പെടുത്തുന്നത്. ഓരോ 83 സെക്കന്‍ഡുകള്‍ കൂടുന്തോറും ഓസ്‌ട്രേലിയന്‍ ജനസംഖ്യയില്‍ ഒരാളെന്ന തോതില്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്നുവെന്നും എബിഎസ് പോപ്പുലേഷന്‍ ക്ലോക്ക് കണക്കാക്കുന്നു.

Other News in this category4malayalees Recommends