അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സംഗീതജ്ഞന്‍ ബാലഭാസ്‌ക്കര്‍ അന്തരിച്ചു

അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സംഗീതജ്ഞന്‍ ബാലഭാസ്‌ക്കര്‍ അന്തരിച്ചു
തിരുവനന്തപുരം : സംഗീത ആസ്വാദകര്‍ക്ക് ഇനി ഇല്ല ആ മാന്ത്രിക നാദം. മലയാളിയുടെ പ്രിയപ്പെട്ട വയലനിസ്റ്റ് ബാലഭാസ്‌ക്കറും മരണത്തിന് കീഴടങ്ങി. കഴിഞ്ഞ സെപ്റ്റംബര്‍ 25-ന് പുലര്‍ച്ചെ നാല് മണിയോടെ തിരുവനന്തപുരം പള്ളിപ്പുറത്തിന് സമീപമുണ്ടായ കാര്‍ അപകടത്തില്‍ പരിക്കേറ്റ് അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ബാലഭാസ്‌ക്കര്‍. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അന്ത്യം സംഭവിച്ചത്. ബാലഭാസ്‌ക്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ മരത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്. രണ്ട് വയസ്സുള്ള മകള്‍ തേജസ്വിനി അപകട ദിവസം തന്നെ മരണപ്പെട്ടിരുന്നു. ഭാര്യ ലക്ഷ്മി ഇപ്പോഴും അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലാണ്.

തൃശ്ശൂരില്‍ നിന്നും ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങും വഴിയായിരുന്നു അപകടം. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളില്‍ സിനിമകള്‍ക്കും സംഗീത ആല്‍ബങ്ങള്‍ക്കും സംവിധാനം നിര്‍വ്വഹിച്ചിട്ടുള്ള ബാലഭാസ്‌ക്കറിന് ലോകത്താകെ നിരവധി ആരാധകരുണ്ട്.

Other News in this category4malayalees Recommends