യുഎസിന്റെ നേതൃത്വത്തിലുള്ള സൈനിക സഖ്യത്തിന് ഐസിസിന്റെ അവസാന വേരുകള്‍ അറുക്കാന്‍ കടുത്ത പോരാട്ടം നടത്തേണ്ടി വരും; കടുത്ത മുന്നറിയിപ്പുമായി യുഎസ് ഡിഫെന്‍സ് സെക്രട്ടറി; ഐസിസിനെ പൂര്‍ണമായി തുടച്ച് നീക്കാന്‍ സമയമെടുക്കുമെന്ന് ജിം മാറ്റിസ്

യുഎസിന്റെ നേതൃത്വത്തിലുള്ള സൈനിക സഖ്യത്തിന് ഐസിസിന്റെ അവസാന വേരുകള്‍ അറുക്കാന്‍ കടുത്ത പോരാട്ടം നടത്തേണ്ടി വരും; കടുത്ത മുന്നറിയിപ്പുമായി യുഎസ് ഡിഫെന്‍സ് സെക്രട്ടറി; ഐസിസിനെ പൂര്‍ണമായി തുടച്ച് നീക്കാന്‍ സമയമെടുക്കുമെന്ന് ജിം മാറ്റിസ്
സിറിയയില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ അഥവാ ഐസിസിന്റെ അവസാന വേരുകള്‍ കൂടി പിഴുതെറിയണമെങ്കില്‍ യുഎസിന്റെ നേതൃത്വത്തിലുള്ള സൈനിക സഖ്യത്തിന് കടുത്ത പോരാട്ടം നടത്തേണ്ടി വരുമെന്ന് നിര്‍ദേശിച്ച് യുഎസ് ഡിഫെന്‍സ് സെക്രട്ടരി ജിം മാറ്റിസ് രംഗത്തെത്തി. നാല് വര്‍ഷം മുമ്പ് ഇറാഖിലും സിറിയയിലുമായി നിലകൊണ്ട സ്വയം പ്രഖ്യാപിത കലീഫറ്റിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഐസിസുകാരുടെ കൈയില്‍ നിന്നും തിരിച്ച് പിടിക്കാന്‍ സാധിച്ചുവെങ്കിലും ഈ ജിഹാദി ഗ്രൂപ്പിനെ ഇവിടെ നിന്നും പൂര്‍ണമായും നശിപ്പിക്കാന്‍ അല്‍പം സമയമെടുക്കുമെന്നാണ് മാറ്റിസ് മുന്നറിയിപ്പേകുന്നത്.

ഐസിസുകാര്‍ക്ക് അവരുടെ അധീനപ്രദേശങ്ങളുടെ വെറും രണ്ട് ശതമാനം മാത്രമാണ് ഇപ്പോള്‍ കൈവശമുള്ളതെന്നും എന്നാല്‍ അവര്‍ അന്തിമപോരാട്ടത്തിനായി കോപ്പ്കൂട്ടുന്നതിനാല്‍ ഇനിയുള്ള നീക്കം വളരെ കരുതലോടെ വേണമെന്നാണ് മാറ്റിസ് സഖ്യസേനയോട് നിര്‍ദേശിക്കുന്നത്. പാരീസില്‍ വച്ച് റിപ്പോര്‍ട്ടര്‍മാരോട് സംസാരിക്കവെയാണ് അദ്ദേഹം ഇത്തരത്തില്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇക്കാരണത്താല്‍ അന്തിമ പോരാട്ടം വളരെ കടുത്തതായിരിക്കുമെന്നും അതിനാല്‍ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നുവെന്നും ഡിഫെന്‍സ് സെക്രട്രറി നിര്‍ദേശിക്കുന്നു.

എന്നാല്‍ തന്റെ മുന്നറിയിപ്പ് വളച്ചൊടിച്ച് പരിഭ്രാന്തി സൃഷ്ടിക്കേണ്ടുന്ന ആവശ്യമില്ലെന്നും മാറ്റിസ് പറയുന്നു. ജനുവരിയോടെ ഐസിസിന് അവരുടെ അവസാന സിറിയന്‍ ടെറിട്ടെറി കൂടി നഷ്ടപ്പെടുമെന്ന് യുഎസിന്റെ നേതൃത്വത്തിലുള്ള സേനയില്‍ കക്ഷിയായ ഫ്രാന്‍സിന്റെ മിലിട്ടറി ചീഫ് ഫ്രാന്‍കോയിസ് ലെകോയിന്‍ട്രെ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ഐസിസിന് അവരുടെ ഇറാഖിലെ എല്ലാ അര്‍ബന്‍ സെന്ററുകളും നേരത്തെ തന്നെ കൈവിട്ട് പോയിരുന്നു. യുഎസിന്റെ പിന്തുണയോടെ മുന്നേറുന്ന കുര്‍ദിഷ് പോരാളികളും അറബ് പോരാളികളും സൗത്ത് ഈസ്റ്റ് സിറിയയിലെ അവസാന അധിനിവേശപ്രദേശത്ത് നിന്നും ഐസിസിനെ പുറത്താക്കുന്നതിനുള്ള പുതിയ പോരാട്ടം ആരംഭിച്ചിരുന്നു.

Other News in this category4malayalees Recommends