ടീം സെലക്ടര്‍മാരെ വീണ്ടും കുറ്റപ്പെടുത്തി ഹര്‍ഭജന്‍ സിങ്ങ് ; എന്തുകൊണ്ട് കരണിനെ പുറത്തിരുന്നുവെന്ന് മനസിലാകുന്നില്ല !!

ടീം സെലക്ടര്‍മാരെ വീണ്ടും കുറ്റപ്പെടുത്തി ഹര്‍ഭജന്‍ സിങ്ങ് ; എന്തുകൊണ്ട് കരണിനെ പുറത്തിരുന്നുവെന്ന് മനസിലാകുന്നില്ല !!
ഇന്ത്യയുടെ ടീം സെലക്ഷനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹര്‍ഭജന്‍ സിങ്ങ് രംഗത്ത്. മുന്‍ ഇന്ത്യന്‍ താരം എം എസ് കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മറ്റി ഏത് മാനദണ്ഡത്തിലാണ് ടീമിലേക്ക് കളിക്കാരെ തിരഞ്ഞെടുക്കുന്നതെന്ന് ഹര്‍ഭജന്‍ ചോദിക്കുന്നു.

വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് കരുണ്‍ നായരെ തഴഞ്ഞ സെലക്ടര്‍മാരുടെ നടപടിയെയാണ് ഹര്‍ഭജന്‍ വിമര്‍ശിക്കുന്നത്. '' ഒരു കാര്യം ഉറപ്പിച്ച് പറയാം. ഈ സെലക്ഷന്‍ കമ്മറ്റിയുടെ തീരുമാനങ്ങളും ടീം തിരഞ്ഞെടുപ്പിന്റെ മാനദണ്ഡങ്ങളും എനിക്ക് മനസിലാകുന്നേയില്ല. ഓരോ കളിക്കാര്‍ക്കും ഓരോ നിയമങ്ങളാണെന്നാണ് എനിക്ക് മനസിലാകുന്നത്. ചിലര്‍ക്ക് കഴിവ് തെളിയിക്കാന്‍ ആവശ്യത്തിലേറെ അവസരങ്ങള്‍ നല്‍കും. മറ്റു ചിലര്‍ക്ക് ഒരവസരം പോലും നല്‍കുകയുമില്ല, അത് ശരിയല്ല ഹര്‍ഭജന്‍ പറഞ്ഞു.

ഒരു കളിക്കാരനും പരാജയപ്പെടരുതെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എങ്കിലും ഞാന്‍ ചോദിക്കുകയാണ്. ഹനുമ വിഹാരി പരാജയപ്പെട്ടാല്‍ വീണ്ടും കരുണ്‍ നായരിലേക്ക് പോകുമോ, അങ്ങനെയാണെങ്കില്‍ ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്ക് മുമ്പ് ആത്മവിശ്വാസത്തോടെ കളിക്കാന്‍ കരുണിനാകുമോ. ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്ക് മുമ്പെങ്കിലും സെലക്ഷന്‍ സംബന്ധിച്ച കാര്യങ്ങളില്‍ സുതാര്യത ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും ഹര്‍ഭജന്‍ പറഞ്ഞു. നേരത്തെ ഏഷ്യാ കപ്പില്‍ ഇന്ത്യയെ കിരീട വിജയത്തിലേക്ക് നയിച്ച രോഹിത് ശര്‍മ്മയെ ടീമിലേക്ക് പരിഗണിക്കാത്തതിനെ വിമര്‍ശിച്ചും ഹര്‍ഭജന്‍ രംഗത്തെത്തിയിരുന്നു .

Other News in this category4malayalees Recommends