മഹാത്മാഗാന്ധിയ്ക്ക് ആദരം അര്‍പ്പിച്ച് ബുര്‍ജ് ഖലീഫ ; മൂവര്‍ണത്തില്‍ അണിഞ്ഞൊരുങ്ങി വീണ്ടും

മഹാത്മാഗാന്ധിയ്ക്ക് ആദരം അര്‍പ്പിച്ച് ബുര്‍ജ് ഖലീഫ ; മൂവര്‍ണത്തില്‍ അണിഞ്ഞൊരുങ്ങി വീണ്ടും
മഹാത്മാഗാന്ധിയുടെ 150ാം ജന്മ ദിനത്തോട് അനുബന്ധിച്ച് അദ്ദേഹത്തിന്റെ ചിത്രത്തിനൊപ്പം മൂവര്‍ണത്തില്‍ അണിഞ്ഞൊരുങ്ങി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ. ചൊവ്വാഴ്ച രാത്രി 8.20 മുതല്‍ 8.40 വരെയായിരുന്നു എല്‍ഇഡി സ്‌ക്രീനുകള്‍ ഉപയോഗിച്ചുളഅള പ്രത്യേക പരിപാടി. യുഎഇയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്, ഇന്ത്യന്‍ എംബസി, എമ്മാര്‍ പ്രോപ്പര്‍ട്ടീസ് തുടങ്ങിയവര്‍ നേരത്തെ തന്നെ ഇക്കാര്യം അറിയിച്ചിരുന്നു.

ഗാന്ധിജിയുടെ ജന്മദിനം അദ്ദേഹത്തിന്റെ ചിത്രം ബുര്‍ജ് ഖലീഫ പോലൊരു കെട്ടിടത്തില്‍ പ്രദര്‍ശിപ്പിച്ചത് ആഘോഷിക്കുന്നത് വലിയൊരു കാര്യമെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സിംഗ് സൂരി പറഞ്ഞു. അടുത്ത ദിവസങ്ങളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ച് ഗാന്ധി സ്മരണ പുതുക്കുമെന്നും യുവതലമുറയ്ക്ക് പ്രചോദനമാകുന്ന കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

Other News in this category4malayalees Recommends