ബലാത്സംഗം ചെറുക്കാന്‍ ശ്രമിച്ച 15 കാരിയെ തല്ലിക്കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി ; ഗാന്ധി ജയന്തി ദിനത്തില്‍ സ്‌കൂളില്‍ പോയി മടങ്ങിയ പെണ്‍കുട്ടിയ്ക്ക് നേരിട്ടത് കൊടും ക്രൂരത

ബലാത്സംഗം ചെറുക്കാന്‍ ശ്രമിച്ച 15 കാരിയെ തല്ലിക്കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി ; ഗാന്ധി ജയന്തി ദിനത്തില്‍ സ്‌കൂളില്‍ പോയി മടങ്ങിയ പെണ്‍കുട്ടിയ്ക്ക് നേരിട്ടത് കൊടും ക്രൂരത
ബലാത്സംഗം ചെറുക്കാന്‍ ശ്രമിച്ച 15 കാരിയെ മൂന്നംഗ സംഘം തല്ലി കൊന്ന് മരത്തില്‍ കെട്ടിതൂക്കി. യുപി മെയിന്‍പുരി ജില്ലയില്‍ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞാണ് ക്രൂര കൃത്യം നടന്നത്.ഗാന്ധി ജയന്തിയുമായി ബന്ധപ്പെട്ട് ഇന്നലെ സ്‌കൂളില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത ശേഷം സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് 11ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തടഞ്ഞുനിര്‍ത്തി കുറ്റക്കാട്ടിലേക്ക് വലിച്ചുകൊണ്ടുപോയത്. പീഡന ശ്രമം തടഞ്ഞതോടെ പ്രതികളെ അവളെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

പിന്നീട് ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ മൃതദേഹം സമീപത്തുള്ള മരത്തില്‍ കെട്ടിത്തൂക്കി. ഈ സമയം സ്ഥലത്തെത്തിയ നാട്ടുകാര്‍ ഈ സംഭവം കാണുകയും പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. മൂന്നു പ്രതികളേയും പോലീസ് പിടികൂടി.

യുപിയില്‍ അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത് നാണക്കേടാവുകയാണ് .സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളുടെ നിരക്ക് കൂടിവരുന്നതും ആശങ്കാജനകമാണ് .

Other News in this category4malayalees Recommends