ഹേമചന്ദ്രന്‍നായര്‍ 2018ലെ അമേരിക്കന്‍ കര്‍ഷകശ്രീ

ഹേമചന്ദ്രന്‍നായര്‍ 2018ലെ അമേരിക്കന്‍ കര്‍ഷകശ്രീ

ന്യൂയോര്‍ക്ക്: കഴിഞ്ഞ 10 വര്‍ഷമായി ന്യൂയോര്‍ക്ക് കേന്ദ്രമായി നടത്തിവരാറുള്ള കര്‍ഷകശ്രീ അവാര്‍ഡിന് എല്‍മോണ്ടില്‍ നിന്നുള്ള ഹേമചന്ദ്രന്‍ നായര്‍ എറിക് ഷുസിനു വേണ്ടി വര്‍ക്കി ഏബ്രഹാം സ്‌പോണ്‍സര്‍ ചെയ്ത എവര്‍ റോളിംഗ് ട്രോഫിക്ക് അര്‍ഹത നേടി.രണ്ടാം സമ്മാനത്തിന് അര്‍ഹത നേടിയത് ലോഗ് ഐലണ്ടിലെ, സഫോക്ക് കൗണ്ടിയില്‍ നിന്നുള്ള, വല്‍സാ മാത്യുവും മൂന്നാം സമ്മാനത്തിന് ബെന്‍ തോമസ് എട്ത്വാളും, അര്‍ഹരായി.കര്‍ഷക കുടുംബങ്ങളില്‍ നിന്ന് കുടിയേറിയ മലയാളികള്‍ക്ക് അവരുടെ കര്‍ഷക പാരമ്പര്യം അമേരിക്കയിലും കാത്തുസൂക്ഷിക്കുന്നതിനും, തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ അല്പ വ്യായാമം, മാനസിക സന്തോഷം കൂടാതെ ഓരോ മലയാളിയും ഒരു ഭവന പരിസരം ഒരു പച്ചക്കറിത്തോട്ടം എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഈ പരിപാടിക്ക് എല്ലാവര്‍ഷവും നല്ല പിന്തുണയാണ് ലഭിക്കുന്നത്.


അടുത്ത വര്‍ഷം മുതല്‍ അമേരിക്കന്‍ കര്‍ഷകശ്രീ അവാര്‍ഡ് ന്യൂയോര്‍ക്ക് എന്ന ഫേസ്ബുക്ക് കൂട്ടായ്മയില്‍ നിന്നും തിരഞ്ഞെടുക്കുന്ന വിജയികള്‍ക്ക് അവാര്‍ഡ് കമ്മറ്റി തിരഞ്ഞെടുക്കുന്നതാണ്. സമ്മാനദാനം പിന്നീട് അറിയിക്കുന്നതാണ്.


വിവരങ്ങള്‍ക്ക്: ഫിലിപ്പ് മഠത്തില്‍ 917 579 7819, കുഞ്ഞുമലയില്‍ 576 503 8082, അഡ്വ.സക്കറിയാ 516 300 3285, ഡോ.ജേക്കബ് തോമസ് 718 406 2841, അലക്‌സ് 516 754 0859, ജെയിംസ് മാത്യു 516 344 0846.


Other News in this category4malayalees Recommends