ദൈവം ഉണ്ടോ എന്നെനിക്കറിയില്ല, പക്ഷെ അയ്യപ്പനുണ്ട്: അയ്യപ്പന്‍ പണിതുടങ്ങി മക്കളേ...റഹ്ന ഫാത്തിമ എഴുതിയ പരീക്ഷയില്‍ അഞ്ചാംറാങ്ക്, ഇനി നിങ്ങള്‍ പറ ഞാന്‍ ശബരിമല കയറണോ വേണ്ടയോ എന്ന്

ദൈവം ഉണ്ടോ എന്നെനിക്കറിയില്ല, പക്ഷെ അയ്യപ്പനുണ്ട്: അയ്യപ്പന്‍ പണിതുടങ്ങി മക്കളേ...റഹ്ന ഫാത്തിമ എഴുതിയ പരീക്ഷയില്‍ അഞ്ചാംറാങ്ക്, ഇനി നിങ്ങള്‍ പറ ഞാന്‍ ശബരിമല കയറണോ വേണ്ടയോ എന്ന്

അയ്യപ്പന്‍ പണി തുടങ്ങി മക്കളേ... വിവാദ താരം രഹ്ന ഫാത്തിമയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. രഹ്ന എഴുതിയ പരീക്ഷയില്‍ അഞ്ചാം റാങ്ക് ലഭിച്ചിരിക്കുകയാണ്. ഇനി നിങ്ങള്‍ പറ, ഞാന്‍ ശബരിമല കയറണോ വേണ്ടയോ എന്ന്. രഹ്ന ഫേസ്ബുക്കില്‍ കുറിക്കുന്നതിങ്ങനെ.. നാളിതുവരെ ഓരോ അന്ധവിശ്വാസങ്ങളുടെയും ദുരാചാരങ്ങളുടെയും പേരില്‍ സ്ത്രീകളെ അടക്കിവച്ചിരുന്ന പുരുഷ കേന്ദ്രീകൃത സമൂഹത്തിനും സ്വാര്‍ത്ഥ താത്പര്യക്കാര്‍ക്കുമായിരുന്നു സ്ത്രീകളെ പേടി, അല്ലാതെ അയ്യപ്പനായിരുന്നില്ല. തനിക്കെതിരെ വന്ന കമന്റുകള്‍ സൂചിപ്പിക്കുന്നത് അതാണെന്ന് ര്ഹന പറയുന്നു.


കൂടാതെ അയ്യപ്പസ്വാമിയില്‍ നിന്നും തനിക്ക് നല്ല നിമിത്തങ്ങളാണ് ഉണ്ടായതെന്നും എഴുതിയ എക്സാമില്‍ കേരളത്തില്‍ അഞ്ചാം റാങ്കോടെ ജോലിയില്‍ എനിക്ക് ആഗ്രഹിച്ച പ്രമോഷന്‍ കിട്ടിയെന്നും രഹ്ന ഫാത്തിമ കുറിക്കുന്നു. കൂടെ അവര്‍ ഒരു ചോദ്യവും ഉന്നയിക്കുന്നു 'ഇനി നിങ്ങള്‍ പറ ഞാന്‍ ശബരിമല കയറണോ വേണ്ടയോ?'

ദൈവം ഉണ്ടോ എന്നെനിക്കറിയില്ല, പക്ഷെ അയ്യപ്പന്‍ ഉണ്ട്. രഹ്ന പറയുന്നു. അയ്യപ്പന്‍ പണിതുടങ്ങി മക്കളെ... അയ്യപ്പന്‍ മുത്താണെന്നും രഹ്ന പറയുന്നു.

ദൃഷ്ടാന്തങ്ങള്‍:

1) സുപ്രീം കോടതി വിധി മാനിച്ചുകൊണ്ടു ശബരിമലയ്ക്ക് പോകാന്‍ താത്പര്യപ്പെടുന്ന സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യവും ആയി ഫെയ്സ്ബുക്കില്‍ കറുപ്പുടുത്ത് മാലയിട്ട ഫോട്ടോ ഇട്ട എന്നെ മാളികപ്പുറം എന്നു വിളിക്കേണ്ടതിന് പകരം ലൈംഗികാവയവം കൊണ്ടു ചിന്തിക്കുന്നവര്‍ അവരുടെ സംസ്‌കാരമനുസരിച്ചു ലൈംഗികവയവങ്ങളുടെ പേരും മാതാപിതാക്കളെയും കുഞ്ഞുങ്ങളെയും ചേര്‍ത്തു ലൈംഗികച്ചുവയോടെയുള്ള സംബോധനകളും ചെയ്ത എല്ലാ കപട ഭക്തര്‍ക്കെതിരെയും പടച്ചോന്റെ സംരക്ഷകര്‍ക്കെതിരെയും സൈബര്‍ സെല്‍ പരാതി സ്വീകരിച്ചു.

2) ശബരിമലയ്ക്ക് അയ്യനെ കാണാന്‍ താത്പര്യപ്പെട്ടു പോകുന്ന ഭക്തകളെ തടയുമെന്നും കൊല്ലുമെന്നും ബലാല്‍സംഗം ചെയ്യുമെന്നും പബ്ലിക്ക് ആയി പറയുകയും അസഭ്യം പറയുകയും കൂട്ടം ചേരുകയും ചെയ്ത എല്ലാ കപടഭക്തരെയും ഒരു പാഠം പഠിപ്പിക്കാന്‍ അയ്യപ്പസ്വാമി ന്യൂനമര്‍ദം ഉണ്ടാക്കുകയും കേരളത്തില്‍ ശക്തമായ മഴയും കാറ്റും ഉണ്ടാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. (3 ജില്ലകളില്‍ റെഡ് അലര്‍ട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ചു)

3) ജോലിയില്‍ എനിക്ക് ജീവിതത്തില്‍ ഏറ്റവും ആഗ്രഹിച്ച പ്രമോഷന്‍ കിട്ടി. ഇന്നാണ് റിസള്‍ട്ട് പ്രഖ്യാപനം ഉണ്ടായത്. എഴുതിയ എക്സാമില്‍ കേരളത്തില്‍ അഞ്ചാം റാങ്ക്.

ശബരിമല സ്ത്രീ പ്രവേശനത്തെ സപ്പോര്‍ട്ട് ചെയ്തുകൊണ്ട് ഒന്നു ഫെയ്സ്ബുക്ക് പ്രൊഫൈല്‍ പിക് മാറ്റിയപ്പോഴേക്കും ഇത്രയും നിമിത്തങ്ങള്‍ അയ്യപ്പന്‍ കാണിച്ചുതന്നു. ഇനി നിങ്ങള്‍ പറ ഞാന്‍ ശബരിമല കയറണോ വേണ്ടയോ?

Other News in this category4malayalees Recommends