യുഎസില്‍ കുടിയേറ്റക്കാര്‍ക്ക് നല്‍കി വരുന്ന സംരക്ഷണം പിന്‍വലിക്കാനുള്ള ട്രംപിന്റെ നീക്കം തടഞ്ഞ് യുഎസ് കോടതി; പിന്‍വലിക്കാനൊരുങ്ങിയത് സുഡാന്‍, നിക്കരാഗ്വ, ഹെയ്തി, എല്‍സാല്‍വദോര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്കുള്ള ടിപി സ്റ്റാറ്റസ്

യുഎസില്‍ കുടിയേറ്റക്കാര്‍ക്ക് നല്‍കി വരുന്ന സംരക്ഷണം പിന്‍വലിക്കാനുള്ള ട്രംപിന്റെ നീക്കം തടഞ്ഞ് യുഎസ് കോടതി; പിന്‍വലിക്കാനൊരുങ്ങിയത് സുഡാന്‍, നിക്കരാഗ്വ, ഹെയ്തി, എല്‍സാല്‍വദോര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്കുള്ള ടിപി സ്റ്റാറ്റസ്
കുടിയേറ്റക്കാര്‍ക്ക് പ്രദാനം ചെയ്ത് വരുന്ന നിര്‍ണായകമായ സുരക്ഷകള്‍ പിന്‍വലിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് തടയിട്ട് യുഎസ് ജഡ്ജ് രംഗത്തെത്തി. സുഡാന്‍, നിക്കരാഗ്വ, ഹെയ്തി, എല്‍സാല്‍വദോര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് നല്‍കി വരുന്ന ടെംപററി പ്രൊട്ടക്ടഡ് സ്റ്റാറ്റസ് പിന്‍വലിക്കാനുള്ള ട്രംപിന്റെ നീക്കത്തിനാണ് യുഎസ് ഡിസ്ട്രിക്ട് ജഡ്ജ് എഡ്വാര്‍ഡ് ചെന്‍ തടയിട്ടിരിക്കുന്നത്. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎസില്‍ ജീവിക്കുന്നതിനും ജോലി ചെയ്യുന്നതിനുമുള്ള അവകാശമായിരുന്നു ട്രംപ് ഭരണകൂടം അവസാനിപ്പിച്ചിരുന്നത്.

ഇത് മനുഷ്യത്വരഹിതമായ നടപടിയാണെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. ഈ നീക്കത്തിനെതിരെയുള്ള ഒരു പ്രീലിമിനറി ഇഞ്ചെക്ഷനാണ് ജഡ്ജ് അനുമതിയേകിരിക്കുന്നത്. പ്രകൃതി ദുരന്തങ്ങള്‍, യുദ്ധം, തുടങ്ങിയ വിവിധ കാരണങ്ങളാലാണ് ഈ രാജ്യങ്ങളില്‍ നിന്നും ഇത്തരം കുടിയേറ്റക്കാര്‍ യുഎസിലേക്ക് കുടിയേറിയിരുന്നത്. ഇവര്‍ക്കുള്ള ടെംപററി പ്രൊട്ടക്ടഡ് സ്റ്റാറ്റസ് പിന്‍വലിക്കുകയായിരുന്നു ട്രം പ് ചെയ്തിരുന്നത്. തങ്ങളുടെ രാജ്യങ്ങളിലെ അവസ്ഥ മെച്ചപ്പെടുന്നത് വരെ യുഎസില്‍ തുടരുന്നതിനായിരുന്നു ഇവര്‍ക്ക് അനുമതിയേകിയിരുന്നത്. ഏതാണ്ട് മൂന്ന് ലക്ഷത്തോളം പേര്‍ക്കാണ് ഇത് പ്രകാരം സുരക്ഷ ലഭിച്ച് കൊണ്ടിരിക്കുന്നത്.

20 വര്‍ഷം പഴക്കമുള്ള ഈ പ്രോഗ്രാമിന്റെ അപകടം എടുത്ത് കാട്ടാന്‍ ഗവണ്‍മെന്റ് പരാജയപ്പെട്ടുവെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. ഇവരെ കാരണമില്ലാതെ അവരുടെ രാജ്യത്തേക്ക് തിരിച്ചയക്കുന്നത് പ്രാദേശികവും ദേശീയവുമായ സമ്പദ് വ്യവസ്ഥക്ക് ദോഷകരമായി മാറുമെന്നും കോടതി വിധിയില്‍ എടുത്ത് കാട്ടുന്നു. ഇവര്‍ യുഎസിന്റെ സുരക്ഷക്ക് ഭീഷണിയാണെന്ന് പറഞ്ഞായിരുന്നു ഇവര്‍ക്കുള്ള സുരക്ഷ ട്രംപ് നീക്കി നാടു കടത്താനൊരുങ്ങിയിരുന്നത്.

Other News in this category4malayalees Recommends