16 കാരിയേയും അമ്മയേയും പീഡിപ്പിച്ചു ; ഏഴ് പോലീസുകാര്‍ ഉള്‍പ്പെടെ 18 പേര്‍ക്കെതിരെ കേസ്

16 കാരിയേയും അമ്മയേയും പീഡിപ്പിച്ചു ; ഏഴ് പോലീസുകാര്‍ ഉള്‍പ്പെടെ 18 പേര്‍ക്കെതിരെ കേസ്
16 കാരിയേയും അമ്മയേയും പീഡിപ്പിച്ചെന്ന പരാതിയില്‍ എഎസ്‌ഐ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ്. ഏഴ് പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 18 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഹരിയാനയിലെ കൈതാല്‍ സ്റ്റേഷന്‍ പരിധിയിലുള്ള ഗ്രാമത്തിലാണ് സംഭവം.

കഴിഞ്ഞ ജൂലൈ സെപ്തംബര്‍ മാസങ്ങളിലാണ് സംഭവം നടന്നത്. എഎസ്‌ഐയെ കൂടാതെ ഹെഡ് കോണ്‍സ്റ്റബിള്‍ റാങ്കിലുള്ള പോലീസുകാരും പ്രതികളാണ്. പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രധാന പ്രതിയായ എഎസ്‌ഐ തന്നെയും അമ്മയേയും വീട്ടില്‍ വച്ച് പലവട്ടം പീഡിപ്പിച്ചിട്ടുള്ളതായി പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പരാതിയില്‍ വ്യക്തമാക്കുന്നു. മറ്റു പോലീസുകാര്‍ ഉള്‍പ്പെടെ ഇതിന് ഒത്താശ ചെയ്തു നല്‍കി. പോക്‌സോ നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആരേയും കസ്റ്റഡിയിലെടുത്തിട്ടില്ല.

എന്നാല്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവ് വക്കീലാണെന്നും അദ്ദേഹം കരുതികൂട്ടി തന്നെയും സഹപ്രവര്‍ത്തകരേയും അപകീര്‍ത്തിപ്പെടുത്തുകയാണെന്നുമാണ് എഎസ്‌ഐ പറയുന്നത് .

Other News in this category4malayalees Recommends