യുഎസ് ഇന്ത്യ പോലുള്ള രാജ്യങ്ങളുമായി പുതിയതും ശക്തമായതുമായ ബന്ധം സ്ഥാപിക്കുമെന്ന് യുഎസ് വൈസ് പ്രസിഡന്റ്; ലക്ഷ്യം സ്വതന്ത്രവും തുറന്നതുമായ ഇന്‍ഡോ-പസിഫിക്ക് നയത്തെ പരിപോഷിപ്പിക്കലെന്ന് മൈക്ക് പെന്‍സ്; പുതിയ കരാറുകളാരംഭിച്ചു

യുഎസ് ഇന്ത്യ പോലുള്ള രാജ്യങ്ങളുമായി പുതിയതും ശക്തമായതുമായ ബന്ധം സ്ഥാപിക്കുമെന്ന് യുഎസ് വൈസ് പ്രസിഡന്റ്; ലക്ഷ്യം സ്വതന്ത്രവും തുറന്നതുമായ ഇന്‍ഡോ-പസിഫിക്ക് നയത്തെ പരിപോഷിപ്പിക്കലെന്ന് മൈക്ക് പെന്‍സ്; പുതിയ കരാറുകളാരംഭിച്ചു
ഇന്ത്യ പോലുള്ള രാജ്യങ്ങളുമായി യുഎസ് പുതിയതും ശക്തമായതുമായ ബന്ധം സ്ഥാപിക്കുമെന്ന് വെളിപ്പെടുത്തി യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് രംഗത്തെത്തി. ഇതിലൂടെ സ്വതന്ത്രവും തുറന്നതുമായ ഇന്‍ഡോ-പസിഫിക്ക് നയത്തെ പരിപോഷിപ്പിക്കാനാണ് ഇതെന്നും പെന്‍സ് വിശദീകരിക്കുന്നു. ചൈന ഈ പ്രദേശത്ത് അതിന്റെ സൈനിക ശക്തി വര്‍ധിപ്പിക്കുന്നതിനാലാണീ പുതിയ നിലപാടെന്നും അദ്ദേഹം പറയുന്നു.

തങ്ങളുടെ ഏറ്റവും വലുതും പഴയതുമായ മിലിട്ടറി കമാന്‍ഡായ ദി പസിഫിക്ക് കമാന്‍ഡിനെ യുഎസ് അടുത്തിടെ ഇന്‍ഡോ-പസിഫിക്ക് കമാന്‍ഡ് എന്ന് പുനര്‍നാമകരണം നടത്തയിരുന്നു. ഇന്ത്യയ്ക്ക് ഈ മേഖലയിലുള്ള പ്രാധാന്യം വര്‍ധിച്ചുവെന്ന സൂചന നല്‍കുന്നതായിരുന്നു യുഎസിന്റെ ഈ നടപടി. ഇതിന്റെ ഭാഗമായി ഈ മേഖലയിലെ ഇന്ത്യ മുതല്‍ സമോവ വരെയുള്ള രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ കാര്യമായ മാറ്റം വരുത്താനാണ് യുഎസ് ആരംഭിച്ചിരിക്കുന്നതെന്നും പെന്‍സ് എടുത്ത് കാട്ടുന്നു.

പരസ്പര ബഹുമാനത്തോടെയും പങ്കാളിത്തത്തോടെയുമാണ് ഈ സഹകരണമെന്നും മറിച്ച് അധീശത്വ മനോഭാവത്തോടെയായിരിക്കില്ലെന്നും വൈസ് പ്രസിഡന്റ് വെളിപ്പെടുത്തുന്നു. സുപ്രധാന അമേരിക്കന്‍ വിദഗ്ധ സമിതിയായ ഹഡ്‌സന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വ്യാഴാഴ്ച നടത്തിയ ഒരു സുപ്രധാന പ്രസംഗത്തിലാണ് പെന്‍സ് ഈ വക കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഉഭയകക്ഷി അടിസ്ഥാനത്തില്‍ ഇതിന്റെ ഭാഗമായി ഈ മേഖലയിലെ ചില രാജ്യങ്ങളുമായി പുതിയ വ്യാപാരക്കരാറുകള്‍ ഒപ്പ് വയ്ക്കാനാരംഭിച്ചുവെന്നും പെന്‍സ് പറയുന്നു. സൗത്ത് കൊറിയയുമായി ട്രംപ് കഴിഞ്ഞ ആഴ്ച കരാര്‍ ഒപ്പ് വച്ചുവെന്നും ജപ്പാനുമായി അടുത്ത് തന്നെ കരാറുണ്ടാക്കുമെന്നും പെന്‍സ് എടുത്ത് കാട്ടുന്നു.

Other News in this category4malayalees Recommends