ക്യുബെക്കിലേക്കുള്ള കുടിയേറ്റം വെട്ടിക്കുറയ്ക്കാനൊരുങ്ങി പുതിയ സര്‍ക്കാര്‍; കുടിയേറ്റത്തില്‍ 20 ശതമാനം കുറവ് വരുത്തുമെന്ന് ലെഗൗല്‍ട്ട് ഗവണ്‍മെന്റ് ; വര്‍ഷം തോറും അനുവദിക്കുന്ന പിആറില്‍ 10,000 എണ്ണത്തിന്റെ കുറവുണ്ടാകും

ക്യുബെക്കിലേക്കുള്ള കുടിയേറ്റം വെട്ടിക്കുറയ്ക്കാനൊരുങ്ങി പുതിയ സര്‍ക്കാര്‍; കുടിയേറ്റത്തില്‍ 20 ശതമാനം കുറവ് വരുത്തുമെന്ന് ലെഗൗല്‍ട്ട് ഗവണ്‍മെന്റ് ; വര്‍ഷം തോറും അനുവദിക്കുന്ന പിആറില്‍ 10,000 എണ്ണത്തിന്റെ കുറവുണ്ടാകും
ഇക്കഴിഞ്ഞ ഒക്ടോബര്‍ ഒന്നിന് ക്യൂബെക്കില്‍ പുതിയ ഗവണ്‍മെന്റിനെ തെരഞ്ഞെടുത്തിരിക്കുകയാണല്ലോ. പുതിയ കൂട്ടുകക്ഷി മന്ത്രിസഭയെ നയിക്കുന്നത് രാഷ്ട്രീയക്കാരനും ബിസിനസുകാരനുമായ ഫ്രാന്‍കോയിസ് ലെഗൗല്‍ട്ടാണ്. നേരത്തെയുള്ള ലിബറല്‍ ഗവണ്‍മെന്റിന് പകരം അധികാരമേറ്റിരിക്കുന്ന കോലിഷന്‍ അവെനിര്‍ ക്യൂബെക്ക് അഥവാ സിഎക്യു സര്‍ക്കാര്‍ ക്യൂബെക്കിലേക്കുള്ള കുടിയേറ്റത്തിനോട് ഒരു പുതിയ സമീപനമാണ് പുലര്‍ത്തുന്നത്.

2011ല്‍ ലെഗൗല്‍ട്ട് സ്ഥാപിച്ച താരതമ്യേന പുതിയ പാര്‍ട്ടിയാണ് സിഎക്യു.പ്രവിശ്യയിലെ വിദ്യാഭ്യാസത്തില്‍ നിക്ഷേപം വര്‍ധിപ്പിക്കുമെന്നും ക്യൂബെക്കിലെ ഹെല്‍ത്ത് കെയര്‍ സിസ്റ്റം പുനസംഘടിപ്പിക്കുമെന്നും സിഎക്യു വാഗ്ദാനം ചെയ്തിട്ടുണ്ട്. ബിസിനസുമായി ബന്ധമുള്ള ലെഗൗല്‍ട്ട് നയിക്കുന്ന പാര്‍ട്ടിയായതിനാല്‍ ഈ സര്‍ക്കാര്‍ ബിസിനസ് അവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്നും സൂചനയുണ്ട്. കൂടാതെ സ്വകാര്യമേഖലയിലെ ഉറവിടങ്ങള്‍ വര്‍ധിപ്പിക്കുമെന്നും സര്‍ക്കാര്‍ ഉറപ്പേകുന്നു.

ക്യൂബെക്കിലേക്കുള്ള കുടിയേറ്റത്തില്‍ 20ശതമാനം വെട്ടിക്കുറയ്ക്കല്‍ വരുത്തുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് തന്നെ സിഎക്യു പ്രഖ്യാപിച്ചിരുന്നു. അതിലൂടെ ലഭിക്കുന്ന സാമ്പത്തിക ഉറവിടങ്ങള്‍ ക്യുബെക്കിലെ സംസ്‌കാരവുമായി കുടിയേറ്റത്തെ കൂട്ടിയിണക്കുന്നതിനായി പ്രയോജനപ്പെടുത്തുമെന്നും സിഎക്യു വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് വര്‍ഷം തോറും കൊടുക്കുന്ന പിആറില്‍ 10,000 എണ്ണത്തിന്റെ വെട്ടിക്കുറയ്ക്കലെങ്കിലുമുണ്ടാകുമെന്നാണ് സൂചന.

Other News in this category4malayalees Recommends