പെന്റഗണിലെത്തി ഇന്ത്യന്‍ വംശജനും ഗൂഗിള്‍ ചീഫ് എക്‌സിക്യൂട്ടീവുമായ സുന്ദര്‍ പിച്ചൈ;സന്ദര്‍ശനം ആര്‍ട്ടിഫിഷ്യല്‍ വന്‍ തോതില്‍ ഉപയോഗിക്കാനുള്ള ഗൂഗിള്‍ തീരുമാനത്തില്‍ പ്രതിഷേധം ശക്തമായതിനാല്‍; മുതിര്‍ന്ന ഒഫീഷ്യലുകളുമായി പിച്ചൈ ചര്‍ച്ച നടത്തി

പെന്റഗണിലെത്തി ഇന്ത്യന്‍ വംശജനും ഗൂഗിള്‍ ചീഫ് എക്‌സിക്യൂട്ടീവുമായ സുന്ദര്‍ പിച്ചൈ;സന്ദര്‍ശനം ആര്‍ട്ടിഫിഷ്യല്‍ വന്‍ തോതില്‍ ഉപയോഗിക്കാനുള്ള ഗൂഗിള്‍ തീരുമാനത്തില്‍ പ്രതിഷേധം ശക്തമായതിനാല്‍; മുതിര്‍ന്ന ഒഫീഷ്യലുകളുമായി പിച്ചൈ ചര്‍ച്ച നടത്തി
ഗൂഗിളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ വംശജനും ഗൂഗിള്‍ ചീഫ് എക്‌സിക്യൂട്ടീവുമായ സുന്ദര്‍ പിച്ചൈ പെന്റഗണിലെത്തി ചര്‍ച്ചകള്‍ നടത്തി. ആര്‍ട്ടിഫിഷ്യല്‍ വന്‍ തോതില്‍ ഗൂഗിളില്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിനെതിരെ വന്‍ തോതില്‍ തൊഴിലാളി പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് അതില്‍ അയവ് വരുത്തുന്നതിനായി പിച്ചൈ പെന്റഗണിലെത്തിയിരിക്കുന്നത്.

ഡ്രോണ്‍ വീഡിയോ വിശകലനം ചെയ്യുന്നതിന് വിവാദമായ ഡിഫെന്‍സ് കോണ്‍ട്രാക്ടില്‍ ഗൂഗിള്‍ ഒപ്പ് വച്ചതിനെ തുടര്‍ന്നാണ് ഇത് സംബന്ധിച്ച വിവാദം ശക്തമായിരിക്കുന്നത്. തന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി പിച്ചൈ സിവിലിയന്‍, മിലിട്ടറി ലീഡര്‍മാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇവരില്‍ മിക്കവരും ഓഫീസ് ഓഫ് ദി അണ്ടര്‍ സെക്രട്ടറി ഓഫ് ഡിഫെന്‍സ് ഫോര്‍ ഇന്റലിസന്‍സ്,ദി ഡിഫെന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടറേറ്റ് എന്നിവയില്‍ നിന്നുള്ളവരായിരുന്നു.

പ്രൊജക്ട് മാവെന്‍ എന്നറിയപ്പെടുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഡ്രോണ്‍ സിസ്റ്റത്തിന് മേല്‍നോട്ടം നടത്തുന്ന ഒഫീഷ്യലുകളുമായിട്ടാണ് പിച്ചൈ കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്. പ്രൊജക്ട് മാവെന്‍ വികസിപ്പിക്കുന്നതിനായി ഗൂഗിള്‍ ഡിഫെന്‍സ് ഡിപ്പാര്‍ട്ട്‌മെന്റുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്.പ്രശ്‌നബാധിത പ്രദേശങ്ങള്‍ക്ക് മുകളിലൂടെ പറക്കുന്ന ഡ്രോണ്‍ റെക്കോര്‍ഡ് ചെയ്യുന്ന വീഡിയോകള്‍ കാറുകള്‍, ബില്‍ഡിംഗുകള്‍, മറ്റ് വസ്തുക്കള്‍ തുടങ്ങിയ ഓട്ടോമാറ്റിക്കായി ടാഗ് ചെയ്യാനും പ്രൊജക്ട് മാവെന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ഉപയോഗിക്കാനാണ് ഒരുങ്ങിയിരുന്നത്. ഇതിനെതിരെ കടുത്ത തൊഴിലാളി പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട കോണ്‍ട്രാക്ട് പുതുക്കുന്നില്ലെന്നായിരുന്ന ജൂണില്‍ ഗൂഗിള്‍ പ്രഖ്യാപിച്ചിരുന്നത്.

Other News in this category4malayalees Recommends