മാസ്‌ക് അപ്‌സ്റ്റേറ്റ് പിക്‌നിക്ക് ഒക്‌ടോബര്‍ 14ന്

മാസ്‌ക് അപ്‌സ്റ്റേറ്റ് പിക്‌നിക്ക് ഒക്‌ടോബര്‍ 14ന്

സൗത്ത് കരോലിന: മലയാളി അസോസിയേഷന്‍ ഓഫ് സൗത്ത് കരോലിന (മാസ്‌ക്) അപ്‌സ്റ്റേറ്റ് പിക്‌നിക്ക് ഒക്‌ടോബര്‍ 14നു ഗ്രീയറിലുള്ള (ഗ്രീന്‍വില്‍) ഈസ്റ്റ് റിവര്‍സൈഡ് പാര്‍ക്കില്‍ നടത്തുവാന്‍ തീരുമാനിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള കളികള്‍ക്കൊപ്പം കേരളത്തനിമയില്‍ കപ്പയും മീന്‍ കറിയും ഉള്‍പ്പടെയുള്ള ഭക്ഷണമാണ് പിക്‌നിക്കിനായി ഒരുക്കുന്നത്. പിക്‌നിക്കിന്റെ സുഗമമായ നടത്തിപ്പിനു ഡെയ്‌സി തോമസ്, ജെഥാ ജെ. മാത്യു, സുമന്‍ വര്‍ഗീസ്, ജില്‍ഷാ ദില്‍രാജ് എന്നിവര്‍ നേതൃത്വം നല്‍കുമെന്നു പ്രസിഡന്റ് സേതു നായര്‍ അറിയിച്ചു.കേരളത്തിലെ പ്രളയബാധിതരെ സഹായിക്കുവാനായി കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഏഴര ലക്ഷം രൂപ സമാഹരിച്ച് അയയ്ക്കുവാന്‍ സഹായിച്ച എല്ലാ അംഗങ്ങളോടും പ്രസിഡന്റ് സേതു നായര്‍ നന്ദിയും കടപ്പാടും അറിയിച്ചു.


ഈവര്‍ഷത്തെ അസോസിയേഷന്റെ അംഗത്വ രജിസ്‌ട്രേഷന്‍ വിജയകരമായി പൂര്‍ത്തീകരിച്ച ട്രഷറര്‍ ബാബു തോമസിനോടും പ്രസിഡന്റ് അഭിനന്ദനം അറിയിച്ചു.

Other News in this category4malayalees Recommends