അമേരിക്കയ്ക്ക് മുമ്പേ സൗദി അറേബ്യയുണ്ട് ; ഡൊണാള്‍ഡ് ട്രംപിന് മറുപടിയുമായി സല്‍മാന്‍ രാജകുമാരന്‍

അമേരിക്കയ്ക്ക് മുമ്പേ സൗദി അറേബ്യയുണ്ട് ; ഡൊണാള്‍ഡ് ട്രംപിന് മറുപടിയുമായി സല്‍മാന്‍ രാജകുമാരന്‍
യുഎസിന്റെ സഹായമില്ലെങ്കില്‍ സൗദി രാജാവ് രണ്ടാഴ്ചയില്‍ കൂടുതല്‍ ഭരണത്തിലുണ്ടാവില്ലെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. യുഎസ് ഉണ്ടാവുന്നതിന് മുമ്പ് തന്നെ സൗദി എന്ന രാജ്യം നിലവിലുണ്ടെന്ന് ഓര്‍ക്കണമെന്ന് ഒരു അഭിമുഖത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൗദ് പറഞ്ഞു.

1744 ലാണ് സൗദി അറേബ്യ രൂപവത്കരിച്ചത്. യുഎസ് ഉണ്ടാകുന്നതിനും 30 വര്‍ഷം മുമ്പാണിത്. യുഎസില്‍ ഒബാമ പ്രസിഡന്റായിരുന്ന എട്ടുവര്‍ഷം സൗദിയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി മധ്യപൂര്‍വേഷ്യയില്‍ യുഎസ് ചില താല്‍പര്യങ്ങള്‍ നടപ്പാക്കി. യുഎസ് നയങ്ങള്‍ എതിരായിരുന്നുവെങ്കിലും സൗദിയെ സംരക്ഷിക്കാന്‍ ഞങ്ങള്‍ക്കായി. അതിന്റെ ഫലങ്ങളാണ് ഇപ്പോഴും പിന്തുടരുന്നത്. ഒബാമയുടെ കീഴില്‍ യുഎസിന്റെ പല നീക്കങ്ങളും പരാജയപ്പെട്ടു. ഈജിപ്ത് ഇതിന് ഉദാഹരണമാണ്. മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കി. സൗദിയുടെ താല്‍പര്യങ്ങള്‍ക്കെതിരെ അമേരിക്ക പ്രവര്‍ത്തിച്ചാലും ഞങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഞങ്ങള്‍ക്കാവും.

ഏത് സുഹൃത്തും നല്ല കാര്യങ്ങളും ചീത്ത കാര്യങ്ങളും പറയും. ആ കാര്യം നമ്മള്‍ അംഗീകരിക്കണം. നൂറു ശതമാനം നല്ലതു മാത്രം പറയുന്ന സുഹൃത്തിനെ നമുക്ക് വിശ്വസിക്കാന്‍ പറ്റില്ല. ചില തെറ്റിദ്ധാരണ കാരണമാണിതെന്നും സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു .

Other News in this category4malayalees Recommends